CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 55 Seconds Ago
Breaking Now

മംമ്തയോട് സഹതാപം മാത്രമെന്ന് ആഷിക് അബു

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസാരവത്കരിക്കുന്ന നടി മംമ്തയുടെ നിലപാടിനെതിരെ ആഷിക് അബു. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിക്കിന്റെ പരിഹാസം.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം അവര്‍കൂടി ആണെന്നും അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗീക അക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്തയുടെ പ്രസ്താവന വിവാദമായിരുന്നു. തുടര്‍ന്ന് നടിയ്ക്ക് മറുപടിയുമായി റിമ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന അക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ പറഞ്ഞു. മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞ പക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്‍ക്കുള്ളിലെ പോരാളിയോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂവെന്നും മംമ്തയോട് റിമ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.