CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 14 Minutes 37 Seconds Ago
Breaking Now

പീറ്റര്‍ബറോ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 2ന്

സെപ്തംബര്‍ 2 ഞായറാഴ്ച ക്യൂന്‍ കാതറിന്‍ അക്കാദമിയില്‍ വച്ചാണ് ഓണാഘോഷം.

ഓണം മലയാളികളെ സംബന്ധിച്ച് ഏറ്റവും വലിയ ആഘോഷമാണ്. ഓണക്കാലത്തെ മറക്കാനാകാത്ത ഓര്‍മ്മകള്‍ പങ്കുവച്ച് പ്രവാസ ജീവിതത്തിലും അത് ഭംഗിയായി ആഘോഷിക്കാന്‍ കഴിയുന്നതാണ് നമ്മള്‍ ഓരോരുത്തരുടേയും ഭാഗ്യം. കുറച്ചു കാലത്തിന് ശേഷം പീറ്റര്‍ബറോ മലയാളികള്‍ ഓണാഘോഷം സംഘടിപ്പിക്കുകയാണ്. സെപ്തംബര്‍ 2 ഞായറാഴ്ച ക്യൂന്‍ കാതറിന്‍ അക്കാദമിയില്‍ വച്ചാണ് ഓണാഘോഷം. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് ആഘോഷങ്ങള്‍. 

ഓണപൂക്കളമിട്ടാണ് ആഘോഷം തുടങ്ങുന്നത്. ഓണ സന്ദേശം, മാവേലി എഴുന്നള്ളിപ്പ്, സമ്മാന കുപ്പണ്‍ നറുക്കെടുപ്പ്, ഓണ സദ്യ, വടംവലി, ഗാനമേള, തിരുവാതിര കളി, കലാപരിപാടികള്‍ എന്നിങ്ങനെ രസകരമായ നിരവധി പരിപാടികള്‍ ഒരുക്കിയിരിക്കുകയാണ് ഈ മലയാളി കൂട്ടായ്മ . 

മറക്കാനാകാത്ത മികച്ചൊരു ദിവസമാകും ഇക്കുറി ആഘോഷം. പരിപാടിയില്‍ പങ്കെടുക്കാന്‍ ഏവരേയും ക്ഷണിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ ; 07446330492, 07877672230

സ്ഥലം ക്യൂന്‍ കാതറിന്‍ അക്കാദമി, PE4 6HX




കൂടുതല്‍വാര്‍ത്തകള്‍.