CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 16 Seconds Ago
Breaking Now

സ്‌മോക്ക് അലാറം ഫിറ്റ് ചെയ്യാത്തത് കൊണ്ട് രണ്ടു കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ വീട്ടുടമയെ ജയിലില്‍ അടച്ചു ; വാടകയ്ക്ക് വീടു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക

ലീഡ്‌സ് ക്രൗണ്‍ കോടതി വിചാരണയ്ക്ക് ശേഷമാണ് കമാലിന് ശിക്ഷ വിധിച്ചത്.

വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഹഡേര്‍സ്ഫീല്‍ഡില്‍ തന്റെ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് കൊടുത്തിട്ടുള്ളതുമായ വീട്ടിലുണ്ടായ തീപിടുത്തതില്‍ വാടകക്കാരായ രണ്ട് ആണ്‍കുട്ടികള്‍ പൊള്ളലേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ വീട്ടുടമയ കമാല്‍ ബെയിന്‍സിന് (51) ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. വീട്ടില്‍ സ്‌മോക്ക് അലാറാം സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണം എന്നാരോപിച്ചാണ് ലീഡ്‌സ് ക്രൗണ്‍ കോടതി വിചാരണയ്ക്ക് ശേഷം കമാലിന് ശിക്ഷ വിധിച്ചത്.

2015 ല്‍ പുതിയ സ്‌മോക്ക് അലാറാം റെഗുലേഷന്‍സ് നിലവില്‍ വന്നതിന് ശേഷം രാജ്യത്ത് ആദ്യമാണ് ഇത്തരത്തിലൊരു വിധി. സ്‌മോക്ക് അലാറങ്ങളും കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റെക്ടറുകളും ഫിറ്റ് ചെയ്യാന്‍ ഇവിടെ വാടകയക്ക് താമസിക്കുന്നവര്‍ കമാലിനോട് തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹമത് അവഗണിച്ചു. തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ വീട്ടില്‍ തീ പിടുത്തമുണ്ടായി രണ്ടു കുട്ടികള്‍ മരിച്ചു. അപകടത്തില്‍ മൂന്നു വയസ്സുള്ള ലോഗന്‍ ടെയ്‌ലര്‍, രണ്ടു വയസ്സുള്ള ജാക്ക് കാസെ എന്നീ കുട്ടികളാണ് മരിച്ചത്.  വീട്ടിലെ ടിവിയില്‍ വന്ന ഇലക്ട്രിക് തകരാറിനെ തുടര്‍ന്ന് ബെഡ് റൂമില്‍ തീ പിടിക്കുകയും കുട്ടികള്‍ മരിക്കുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തീ കാരണം സാധിക്കാതെ പോയി.

സുരക്ഷാ നിയമം തെറ്റിച്ചതായി കമാല്‍ കോടതിയില്‍ സമ്മതിച്ചു. സ്‌മോക്ക് അലാറം വേണമെന്ന് താന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഉടമ കേട്ടില്ലെന്നും അമ്മ കോടതിയില്‍ ബോധിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.