Breaking Now

99 രൂപ പ്ലാനുമായി ജിയോ; സൗജന്യ കോള്‍, പ്രതിദിനം 500 എംബി ഡാറ്റ

ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 99 രൂപയുടെ പ്രീപെയ്ഡ് താരിഫ് പ്ലാന്‍ പ്രഖ്യാപിച്ചു. 99 രൂപയുടെ പ്ലാന്‍ പ്രകാരം പരിധിയില്ലാത്ത വോയ്‌സ് കോളിനൊപ്പം, പ്രതിദിനം 0.5 ജിബി ഡാറ്റയും, 28 ദിവസത്തേക്ക് 300 എസ്എംഎസുകളും സൗജന്യമായി ആസ്വദിക്കാം

ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായുള്ളതാണ് ഈ പ്ലാന്‍. നിലവില്‍ 49 രൂപയുടെയും, 153 രൂപയുടെയും പ്ലാനുകളാണ് ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. 49 രൂപയ്ക്ക് പ്രതിമാസം 1 ജിബി ഡാറ്റയും, 153 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയുമാണ് നല്‍കുന്നത്.

ചില ഉപയോക്താക്കള്‍ക്ക് കുറച്ച് ഡാറ്റ മാത്രം മതിയെന്ന് മനസ്സിലാക്കിയതോടെയാണ് 99 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. 501 രൂപ നല്‍കി ജിയോഫോണ്‍ സ്വന്തമാക്കാന്‍ കഴിയുന്ന മണ്‍സൂണ്‍ ഹംഗാമ ഓഫര്‍ അവതരിപ്പിച്ചതിനൊപ്പമാണ് പുതിയ താരിഫ് ജിയോ ലഭ്യമാക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.