CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 18 Seconds Ago
Breaking Now

അവിശ്വാസം തോല്‍പ്പിച്ച മോദിയുടെ ആത്മവിശ്വാസം കൂടിയോ; 125 കോടി ഇന്ത്യക്കാരുടെ വിശ്വാസം കൂടെയുണ്ടെന്ന് പ്രധാനമന്ത്രി; ഇന്നലെ കണ്ടത് 2019 തെരഞ്ഞെടുപ്പിനുള്ള സാമ്പിള്‍

മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ പാര്‍ട്ടികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു

എന്‍ഡിഎ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ലോക്‌സഭയുടെ വിശ്വാസം മാത്രമല്ല സര്‍ക്കാരിനുള്ളതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സഭയ്ക്ക് പുറമെ 125 കോടി വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസവും സര്‍ക്കാരിനുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ പാര്‍ട്ടികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന ചൂടേറിയ ചര്‍ക്കകളിലെ ഓരോ കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ലോക്‌സഭയില്‍ എന്‍ഡിഎ സര്‍ക്കാരിന മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം കോണ്‍ഗ്രസ് അസ്ഥിരത സൃഷ്ടിക്കുന്നതിലാണ് താല്‍പര്യമെന്ന് ഒരുവട്ടം കൂടി രാജ്യം കണ്ടതായും കൂട്ടിച്ചേര്‍ത്തു.

1999ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതും, ഇതിന് മുന്‍പും നടപ്പാക്കിയതും ഇതാണെന്ന് മോദി പറഞ്ഞു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെക്കുറിച്ച് സംസാരിച്ച ടിഡിപി എംപി ജയദേവ് ഗല്ലയ്ക്കുള്ള മറുപടിയായി സംസ്ഥാനത്തിന്റെ പുരോഗമനത്തിനും, വളര്‍ച്ചയ്ക്കും ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

രാഹുല്‍ ഗാന്ധിയുടെ ജൂംല സ്‌ട്രൈക്കിനും പ്രധാനമന്ത്രി മറുപടി നല്‍കി. കോണ്‍ഗ്രസിന് തന്നെ അപമാനിക്കാം, തന്റെ ദാരിദ്ര്യത്തെയും പൂര്‍വ്വകാലത്തെയും കളിയാക്കാം, പക്ഷെ സൈന്യത്തെ പരിഹസിക്കരുത്. ഫോണ്‍ ബാങ്കിംഗ് കണ്ടുപിടിച്ചത് കോണ്‍ഗ്രസാണ്. പാര്‍ട്ടിയുടെ അടുപ്പക്കാര്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ ലോണ്‍ കൊടുക്കും, ഈ പ്രശ്‌നങ്ങള്‍ തിരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

തന്റെ കണ്ണില്‍ നോക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന രാഹുലിന്റെ ആരോപണത്തിനും മോദി മറുപടി നല്‍കി. അവര്‍ പറയുന്നത് ശരിയാണ്. അവരെ താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ തീരെ ചെറിയ ആളാണ്. നേതാജി ബോസ്, സര്‍ദാര്‍ പട്ടേല്‍, ജെപി, മൊറാര്‍ജി ദേശായി, ചരണ്‍ സിംഗ്, ദേവഗൗഡ, ശരത് പവാര്‍ എന്നിവരെ ഒരു കുടുംബം എങ്ങിനെ നോക്കിയെന്ന് എല്ലാവര്‍ക്കും അറിയാം.

ഞങ്ങള്‍ ഇവിടെ പാവങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവനെയും ക്ഷീണിതനെയും സേവിക്കാനാണ് വന്നിട്ടുള്ളത്, പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.