CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 32 Minutes 43 Seconds Ago
Breaking Now

രാഹുല്‍ ഗാന്ധി രണ്ടും കല്‍പ്പിച്ച് തന്നെ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം; സ്‌നേഹവും കാരുണ്യവുമാണ് രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള മാര്‍ഗ്ഗം; കോണ്‍ഗ്രസ് തെളിയിക്കും

രാഹുല്‍ ഗാന്ധി പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു

പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ നടപടിക്രമങ്ങളെ വിലയിരുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയെ കടന്നാക്രമിക്കാനാണ് രാഹുല്‍ തന്റെ ട്വീറ്റുകള്‍ ഉപയോഗിച്ചത്.

'പ്രധാനമന്ത്രി ജനങ്ങളുടെ ഹൃദയങ്ങളില്‍ വിദ്വേഷവും, ഭയവും, രോഷവും നിറച്ചാണ് അദ്ദേഹത്തിന്റെ ആഖ്യാനം നടത്തുന്നത്', രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരുടെ ഹൃദയങ്ങളിലുള്ള സ്‌നേഹവും, കാരുണ്യവുമാണ് രാജ്യത്തെ നിര്‍മ്മിക്കാനുള്ള വഴിയെന്ന് കോണ്‍ഗ്രസ് തെളിയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും തീപ്പൊരി പ്രസംഗങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഒടുവിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വിശ്വാസം നേടിയത്. ആകെയുള്ള 451 വോട്ടില്‍ 325 വോട്ടും നേടി സര്‍ക്കാര്‍ വിജയംഉറപ്പാക്കിയപ്പോള്‍ എതിര്‍ചേരിയെ ബലപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ 126 എംപിമാരില്‍ ഒതുങ്ങി.

രാഹുല്‍ ഗാന്ധി പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ തന്റെ അരികിലേക്ക് വന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടതായും, എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. 1.25 ബില്ല്യണ്‍ ജനങ്ങളാണ് തന്നെ കസേരയില്‍ ഇരുത്തിയതെന്നുമായിരുന്നു മോദിയുടെ മറുപടി.




കൂടുതല്‍വാര്‍ത്തകള്‍.