CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 49 Seconds Ago
Breaking Now

ആടുകളെ വിറ്റുനടന്ന സെയ്യാദുരൈ കോടീശ്വരനായി; മകന്‍ കോടികള്‍ ഒളിപ്പിച്ചത് വീട്ടിലെ കാറുകളില്‍; ഐടി റെയ്ഡില്‍ പിടിച്ചത് 163 കോടിയുടെ നോട്ടുകള്‍; 100 കിലോ സ്വര്‍ണ്ണം; ഇത് സിനിമാ കഥയല്ല

ഈ വളര്‍ച്ച കണ്ട ഡിഎംകെയാണ് വിജിലന്‍സിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കിയത്

സിനിമയില്‍ ഇത്തരം കഥകള്‍ നമ്മള്‍ നിരവധി കേട്ടിട്ടുണ്ടാകും. പാവങ്ങള്‍ ഒറ്റയടിക്ക് കോടീശ്വരന്‍മാരാകുന്ന മാജിക്. പക്ഷെ ജീവിതത്തില്‍ അതത്ര എളുപ്പമല്ല. ഒരു ആട് വില്‍പ്പനക്കാരന്റെ മകനുമായി ബന്ധപ്പെട്ട് നടത്തിയ ഇന്‍കംടാക്‌സ് റെയ്ഡില്‍ അധികൃതര്‍ കണ്ടെത്തിയത് 163 കോടിയുടെ നോട്ടും, 100 കിലോ സ്വര്‍ണ്ണവും. ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള പത്ത് ഇടങ്ങളിലാണ് പണവും, സ്വര്‍ണ്ണവും ഒളിപ്പിച്ചിരുന്നത്.

മധുരയില്‍ നിന്നും 50 കിമീറ്റര്‍ അകലെയുള്ള അറുപ്പുകോട്ടയിലാണ്‌സെയ്യാദുരയുടെ കഥ ആരംഭിക്കുന്നത്. ആടുകളെ ഇറച്ചിവെട്ടുകാര്‍ക്കാണ് വിറ്റാണ് ഇയാളുടെ ജീവിതം നടന്നിരുന്നത്. ഇവിടുത്തെ ചെറുകിട കോണ്‍ട്രാക്ടര്‍മാരായ സുകന്യ രാമകൃഷ്ണന്‍, സുന്ദരരാജ് റെഡ്ഡിയാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ചെറിയ കോണ്‍ട്രാക്ട് ജോലികളും ചെയ്തിരുന്നു.

സംസ്ഥാന ദേശീയ പാതയുടെ ജോലികളാണ് ചെയ്തികുന്നക്. ഇതിന് ശേഷം മൂവരും കല്ലാകുറിച്ചിയില്‍ സ്പിന്നിംഗ് മില്ലും തുടങ്ങിയെങ്കിലും പിന്നീട് മറ്റ് രണ്ട് പേരും തര്‍ക്കങ്ങളെത്തുടര്‍ന്ന് ബിസിനസ്സ് വിട്ടു. സെയ്യാദുരൈ ബിസിനസ്സ് തുടര്‍ന്നുയ 2006 മുതല്‍ 2011 വരെ ഡിഎംകെ തമിഴ്‌നാട് ഭരിച്ച കാലത്ത് ഇയാള്‍ക്ക് നിരവധി കോണ്‍ട്രാക്ടുകള്‍ ലഭിച്ചു. സുരേഷ് പോട്ടുവിന്റെ കൊലപാതകത്തോടെ സെയ്യാദുരൈ എഐഎഡിഎംകെ നേതൃത്വുമായി അടുത്തു.

2011ല്‍ എഐഎഡിഎംകെ അധികാരത്തില്‍ വന്നതോടെ കോണ്‍ട്രാക്ടര്‍ ഇവരുമായി ചങ്ങാത്തം ഉറപ്പിച്ചു. ഇതോടെയാണ് സെയ്യാദുരൈയുടെ മകന്‍ നാഗരാജന്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് ബിസിനസ്സില്‍ ഇറങ്ങുന്നത്. ബിസിനസ്സ് വിപുലീകരിക്കാന്‍ നാഗരാജന്‍ ചെന്നൈയിലെത്തി. ഇവിടെ മുതിര്‍ന്ന മന്ത്രിയുടെ മകനുമായി ചങ്ങാത്തമായതോടെ കോണ്‍ട്രാക്ടുകള്‍ ഇവരിലേക്ക് ഒഴുകി.

ഈ വളര്‍ച്ച കണ്ട ഡിഎംകെയാണ് വിജിലന്‍സിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കിയത്. എസ്പികെ ഗ്രൂപ്പ് കരാര്‍ നേടിയ തിരുനെല്‍വേലി-ചെങ്കോട്ട-കൊല്ലം റോഡിന്റെ വിപുലീകരണത്തിന് 720 കോടി, മധുരൈ റിംഗ് റോഡിന് 200 കോടി, 200 കോടിയുടെയും, 2000 കോടിയുടെയും മറ്റ് രണ്ട് പദ്ധികളുമാണ് പരാതിക്ക് അടിസ്ഥാനമായത്.

അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് നാഗരാജന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സബ് കോണ്‍ട്രാക്ട്, തൊഴിലാളികളുടെ കൂലി എന്നിവ പെരുപ്പിച്ച് കാണിച്ചായിരുന്നു തട്ടിപ്പ്. 24 ലക്ഷം വീട്ടില്‍ പണമായി സൂക്ഷിച്ച നാഗരാജന്‍ ബാക്കിയുള്ള കോടികള്‍ കാറിലും, ജീവനക്കാരുടെയും, കൂട്ടാളികളുടെയും വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.