ന്യൂഡല്‍ഹി ; 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎയെ പിന്തുണയ്ക്കില്ലെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു. 2014 ല്‍ മുന്നണിയില്‍ ചേര്‍ന്നത് സംസ്ഥാനത്തിന്റെ നന്മയെ കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ തന്റെ പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ധാര്‍മികതയും ഭൂരിപക്ഷവും തമ്മിലുള്ള യുദ്ധമായിരുന്നു. ബിജെപി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് നാലു വര്‍ഷം ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത്, ചന്ദ്രബാബു നായിഡു പറഞ്ഞു.
ജനങ്ങളെ വഞ്ചിക്കുന്ന സമീപനം അവര്‍ ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ചന്ദ്രബാബു നായിഡു ചോദിച്ചു. അവിശ്വാസ പ്രമേയത്തില്‍ ടിഡിപിയെ പിന്തുണച്ച മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.