CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 6 Minutes 20 Seconds Ago
Breaking Now

മോദിയുടെ പ്രശസ്തി വര്‍ദ്ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകവും വര്‍ദ്ധിക്കും; വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി

''മോദി സര്‍ക്കാര്‍ വികസനം കൊണ്ടുവരികയും അത് നടപ്പാക്കുകയും ചെയ്യുന്നു. അതിന്റെ തിരിച്ചടിയാണ് ഈ കൊലപാതകങ്ങള്‍''

ന്യൂഡല്‍ഹി ; രാജസ്ഥാനിലെ ആല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്നയാളെ പശുകടത്തി എന്നാരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അര്‍ുജന്‍ റാം മേഗ്വാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി വര്‍ദ്ധിക്കുന്തോറും ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് അവാര്‍ഡ് വാപസി ആയിരുന്നു. യുപി തിരഞ്ഞെടുപ്പിന്റെ സമയത്ത് അത് ആള്‍ക്കൂട്ട കൊലപാതകമായി. 2019 തിരഞ്ഞെടുപ്പ് ആകുമ്പോള്‍ അത് മറ്റു പലതുമാകും. മോദി സര്‍ക്കാര്‍ വികസനം കൊണ്ടുവരികയും അത് നടപ്പാക്കുകയും ചെയ്യുന്നു. അതിന്റെ തിരിച്ചടിയാണ് ഈ കൊലപാതകങ്ങള്‍, മേഗ്വാള്‍ പറഞ്ഞു.

ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് ആദ്യമല്ലെന്നും സിഖ് കലാപത്തിന്റെ കാലത്തും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ കൊലഗാവ് സ്വദേശിയായ അക്ബര്‍ ഖാനെ പശുക്കളുടെ അല്‍വാറിലെ ലാലവണ്ഡി പ്രദേശത്ത് കണ്ടതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആള്‍ക്കൂട്ട കൊലപാതകം രാജ്യത്ത് വര്‍ദ്ധിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.