CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 27 Minutes 9 Seconds Ago
Breaking Now

പല പാര്‍ട്ടികളും ഒന്നിച്ച് ചേര്‍ന്നപ്പോള്‍ ഒരു ചെളിക്കുണ്ടായി മാറി ; അതില്‍ നിന്നും താമര വിടര്‍ന്നെന്നു പ്രധാനമന്ത്രി

അവിശ്വാസ പ്രമേയത്തിന്റെ കാരണമെന്താണെന്ന് ഞാനിന്നലേ പാര്‍ലമെന്റില്‍ ചോദിച്ചു. ഒരു ഉത്തരവും കിട്ടിയില്ല

ഷഹ്ജഹന്‍പുര്‍ ; ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മറികടന്നതിന് പിന്നാലെ കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈദ്യുതിയുമായി നിങ്ങളുടെ വീട്ടിലേക്ക് ഞങ്ങള്‍ ഓടുകയാണ്. എന്നാല്‍ മറ്റു ചിലര്‍ അവിശ്വാസ പ്രമേയ പേപ്പറുമായി പാര്‍ലമെന്റിലേക്ക് ഓടുന്നുവെന്ന് മോദി പറഞ്ഞു. കര്‍ഷകറാലിയിലാണ് മോദി ഇങ്ങനെ പറഞ്ഞത്.

പ്രധാനമന്ത്രി കസേരയിലാണ് ചില ആളുകള്‍ നോട്ടമിട്ടിരിക്കുന്നത്. അതിനപ്പുറം രാഷ്ട്രത്തേയോ പട്ടിണിയേയോ അവര്‍ കാണില്ല. പല പാര്‍ട്ടികളും ഒന്നിച്ച് ചേര്‍ന്നപ്പോള്‍ ഒരു ചെളിക്കുണ്ടായി മാറി. അതില്‍ നിന്നും താമര വിടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയത്തിന്റെ കാരണമെന്താണെന്ന് ഞാനിന്നലേ പാര്‍ലമെന്റില്‍ ചോദിച്ചു. ഒരു ഉത്തരവും കിട്ടിയില്ല. പകരം അദ്ദേഹം എന്റെ അടുക്കല്‍ വന്ന് കെട്ടിപ്പിടിച്ചു. മോദിയെ നീക്കുകയാണ് അവരുടെ ലക്ഷ്യം. അഴിമതി നടത്താനുള്ള വഴികള്‍ സര്‍ക്കാര്‍ അടച്ചു . 9000 കോടി രൂപ കണ്ടെടുത്തു.ഈ സര്‍ക്കാരിനെ നിങ്ങള്‍ എന്തിന് വിശ്വസിക്കാതിരിക്കണമെന്നും മോദി ചോദിച്ചു.

മോദിയെ നീക്കുകയാണ് ഏവരുടേയും ലക്ഷ്യം. എന്നാല്‍ ഒരാള്‍ക്കും തന്നെ നീക്കാനാകില്ലെന്ന് മോദി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.