CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 9 Minutes 20 Seconds Ago
Breaking Now

കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍

തമിഴ് സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന ഒന്ന് തനിക്ക് ഇതുവരേയും അനുഭവപ്പെട്ടിട്ടില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍.കാസ്റ്റിംഗ് കൗച്ച് യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു. സുരക്ഷിതരാവാന്‍ പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ട്.

ഓരോ കുടുംബത്തിലും കുഞ്ഞിന്റെ ബാല്യത്തില്‍ തന്നെ അത് പഠിപ്പിക്കണമെന്നും കാജല്‍ വ്യക്തമാക്കി.പുതിയ തമിഴ് ചിത്രം പാരിസ് പാരിസിന്റെ ഷൂട്ടിങ്ങില്‍ ഫ്രാന്‍സിലാണ് കാജല്‍ ഇപ്പോള്‍. അജിത്തിന്റെ വിവേകമാണ് കാജലിന്റെ അവസാന തമിഴ് ചിത്രം.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രാകുല്‍ പ്രീത് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയപ്പോള്‍ നടി ശ്രീ റെഡ്ഡിയും മാധവി ലതയും രാകുലിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രീറെഡ്ഡി തന്നെയാണ് തമിഴ്, തെലുങ്കു സിനിമാ മേഖലയിലെ പല പ്രമുഖ നടന്മാര്‍ക്കെതിരെയും പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.