വാക്സിന് എടുക്കാന്‍ ആശുപത്രിയില്‍ എത്തിയ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ശരീരത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ കുടുങ്ങിയത് രണ്ടു സെന്റിമീറ്റര്‍ നീളമുള്ള സൂചി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. പവവേലിലുള്ള ഒരു നഴ്സിങ് ഹോമിലാണ് വാക്സിന് എടുക്കാന്‍ പോയത്. വാക്സിന് കഴിഞ്ഞ് ദിവസങ്ങളോളം കുട്ടിയ്ക്ക് വിട്ടുമാറാത്ത പനിയും അസ്വസ്ഥതയും. 19 ദിവസങ്ങള്‍ക്ക് ശേഷം പനി കടുത്തതോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ വലത് തുടയില്‍ തടിപ്പും ചുവന്ന പാടും കണ്ട ശിശുരോഗ വിദഗ്ധന്‍ എക്സറേയും സ്കാനിങ്ങും നിര്‍ദ്ദേശിച്ചു.
അണുബാധയെന്ന് ഡോക്ടര്‍ക്ക് ബോധ്യമായി. കുഞ്ഞിന്റെ തുടയ്ക്ക് മുകളിലായി ഒരു സൂചിയുടെ ഭാഗം തറച്ചിരിക്കുന്നു. ആദ്യം മനസിലായില്ലെങ്കിലും സിടി സ്കാനില്‍ സൂചിയെന്ന് മനസിലായി. വാക്സിന് എടുക്കുന്നതില്‍ സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തുടര്‍ന്ന് കുഞ്ഞിനെ പാറേലിലെ ഭായ് ജെര്‍ബായ് വാടിയ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇത്രയും ചെറിയ കുട്ടിയ്ക്ക് ഇത്ര വലിയ ശസ്ത്രക്രിയ നടത്തുന്നത് എളുപ്പമായിരുന്നില്ല. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വഴിയാണ് രണ്ടു സെന്റിമീറ്റര്‍ നീളമുള്ള സചി പുറത്തെടുത്തത്.
കുട്ടി സുഖം പ്രാപിച്ചുവരികയാണ്. ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.