CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 40 Seconds Ago
Breaking Now

അവിഹിത ബന്ധം പിടികൂടി ; ഭര്‍ത്താവിനെ നടുറോഡില്‍ തല്ലിചതച്ച് യുവതി ; ക്ഷമ ചോദിച്ചിട്ടും വിട്ടുകൊടുത്തില്ല

വീഡിയോ കോയമ്പത്തൂരില്‍ നിന്നുള്ളതാണ്.

ഭര്‍ത്താവിലുള്ള വിശ്വാസം നഷ്ടമായാല്‍ ഭാര്യയെന്ന പദവിയും ബഹുമാനവുമൊക്കെ നഷ്ടമാകുന്നത് സ്വാഭാവികം. ഇത്തരത്തില്‍ ഭര്‍ത്താവിനെ നടുറോഡില്‍ കൈകാര്യം ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഭര്‍ത്താവിന്റെ അവിഹിത ബന്ധം കൈയ്യോടെ പിടിച്ചപ്പോള്‍ നടുറോഡില്‍ അയാളെ തല്ലി ചതയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കോയമ്പത്തൂരില്‍ നിന്നുള്ളതാണ്.

കുറ്റസമ്മതം നടത്തി നിലവിളിക്കുന്നതിനിടെ അയാള്‍ ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ മനസ് അലിഞ്ഞില്ല. ഭര്‍ത്താവിന്റെ അമ്മ വന്നായെ വിട്ടയയ്ക്കൂ എന്ന വാശിയില്‍ മര്‍ദ്ദനം തുടര്‍ന്നു. കാഴ്ച കണ്ട് ചുറ്റും കൂടിയവരോട് യുവാവ് സഹായം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല.

നിന്നെ വിശ്വസിച്ച് കല്യാണം കഴിച്ച എന്നെ എന്തിനാണ് പറ്റിച്ചതെന്ന് ചോദിച്ചാണ് അവള്‍ അയാളുടെ മുഖത്തേക്ക് ആഞ്ഞടിക്കുന്നത്. ചുറ്റും കൂടിയ ആരോയെടുത്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.