CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 7 Seconds Ago
Breaking Now

പിഞ്ചുകുഞ്ഞിനോട് എന്തിനീ ക്രൂരത? വോര്‍സ്റ്ററില്‍ കുടുംബം ഷോപ്പിംഗ് യാത്ര ചെയ്യുന്നതിനിടെ മൂന്ന് വയസ്സുകാരന്റെ മുഖത്ത് തെമ്മാടികള്‍ ആസിഡ് ഒഴിച്ചു; മുഖത്തും, കൈയിലും ഗുരുതരമായ പൊള്ളല്‍; അക്രമികളുടെ സിസിടിവി ചിത്രം പുറത്തുവിട്ട് പോലീസ്

താരതമ്യേന കുറഞ്ഞ കുറ്റകൃത്യനിരക്കുള്ള കത്തീഡ്രല്‍ നഗരത്തിലെ ജനങ്ങള്‍ അക്രമം ശുദ്ധമായ തെമ്മാടിത്തരമാണെന്ന് പ്രതികരിച്ചു

അല്‍പ്പം ചൂട് കൂടിയ വെള്ളം ദേഹത്ത് കൊണ്ടാല്‍ മുതിര്‍ന്നവര്‍ക്ക് ഉണ്ടാകുന്ന അനുഭവം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങിനെയുള്ളപ്പോള്‍ തീപിടിക്കുന്ന അനുഭവം സമ്മാനിക്കുന്ന ആസിഡ് ദേഹത്ത് വീണാലോ! അതും മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത്. വോര്‍സ്റ്ററിലാണ് മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ മുഖത്ത് അക്രമികള്‍ ആസിഡ് ഒഴിച്ച് രസിച്ചത്. ഒരു ഷോപ്പില്‍ പുഷ്‌ചെയറില്‍ ഇരിക്കുകയായിരുന്ന കുഞ്ഞിന്റെ മുഖത്ത് ആസിഡ് സ്‌പ്രേ ചെയ്തതോടെ മുഖത്തും, കൈയിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. 

സംഭവം കൃത്യമായി നടപ്പാക്കിയ അക്രമം ആണെന്നാണ് പോലീസ് വിശ്വസിക്കുന്നത്. വോര്‍സ്റ്ററിലെ ഷോപ്പിന് പുറത്ത് പരുക്കേറ്റ കുഞ്ഞിന്റെ തല കൈയില്‍ പിടിച്ച് അമ്മ കരയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 'അവര്‍ എന്റെ കുഞ്ഞിനോട് എന്താണ് ചെയ്തത്?', എന്ന് പറഞ്ഞായിരുന്നു കരച്ചില്‍. മുഖത്തും കൈയിലും ഏറ്റ പൊള്ളലിനെത്തുടര്‍ന്ന് കുഞ്ഞിന് ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞ് ആശുപത്രി വിട്ടു. എന്നാല്‍ പരുക്കുകള്‍ എത്രത്തോളം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വ്യക്തമല്ല. 

അക്രമത്തിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നംഗ സംഘത്തിന്റെ സിസിടിവി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. താരതമ്യേന കുറഞ്ഞ കുറ്റകൃത്യനിരക്കുള്ള കത്തീഡ്രല്‍ നഗരത്തിലെ ജനങ്ങള്‍ അക്രമം ശുദ്ധമായ തെമ്മാടിത്തരമാണെന്ന് പ്രതികരിച്ചു. ടാലോ ഹില്‍ പ്രദേശത്തെ ഹോം ബാര്‍ഗെയിന്‍സ് സ്‌റ്റോറില്‍ വെച്ചായിരുന്നു ആസിഡ് അക്രമണം. ഒരു ഷോപ്പില്‍ വെച്ച് ഒരു കൊച്ചുകുഞ്ഞിന് നേരെ ഇത്തരമൊരു അക്രമം നടന്നത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. വംശീയ അതിക്രമമാണോ ഇതിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. 

പ്രത്യേകിച്ച് ഇതേ ദിവസം തീവ്ര വലതുകാരായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ മാര്‍ച്ച് വോര്‍സ്റ്ററില്‍ നടന്നിരുന്നു. ഇതുമായി ബന്ധമുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനിടെ അക്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 39-കാരനെ വോള്‍വര്‍ഹാംപ്ടണില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.