CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 13 Seconds Ago
Breaking Now

വെയിലേറ്റ് വാടല്ലേ! ചൂടേറിയ ആഴ്ച തുടങ്ങുന്നു; 35 സെല്‍ഷ്യസ് വരെ ചൂടുയരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്; ബീച്ചുകളില്‍ തിക്കും തിരക്കും; നീന്താനെത്തുന്നവരെ അക്രമിക്കാന്‍ ജെല്ലിഫിഷ് റെഡി; കുടിവെള്ളത്തിന്റെ കാര്യം കടുപ്പമാകും

മഴ കനിയാത്തതിനാല്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് വാട്ടര്‍ കമ്പനികള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ട് കഴിഞ്ഞു

ബ്രിട്ടനെ പോലൊരു രാജ്യത്ത് ചൂട് ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ചൂട് വര്‍ദ്ധിച്ച് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. യുകെയിലെ റെക്കോര്‍ഡ് ചൂട് ഈ ആഴ്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇതുമൂലം യുകെ തീരങ്ങളിലേക്ക് എത്തുന്ന ജെല്ലിഫിഷുകളില്‍ നിന്നും സ്വയം സംരക്ഷിക്കാനാണ് നീന്തലുകാരോട് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സ്‌പെയിനില്‍ നിന്നുമെത്തുന്ന ചൂടന്‍ കാറ്റാണ് താപനില ഉയര്‍ത്തിനിര്‍ത്തുന്നത്. വെള്ളിയാഴ്ച വരെ ഈ നില പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. വ്യാഴാഴ്ച ഏറ്റവും ചൂടേറിയ ദിനമാകും. 

താപനില മിക്കവാറും 35 സെല്‍ഷ്യസ് വര തൊടുമെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. 2003-ല്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ 38.5 സെല്‍ഷ്യസിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ബെറ്റിംഗുകാര്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ബ്രിട്ടീഷ് ബീച്ചുകളില്‍ വമ്പന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കോണ്‍വാളില്‍ മില്ല്യണ്‍ കണക്കിന് സന്ദര്‍ശകര്‍ വെയില്‍ കായാന്‍ എത്തിയപ്പോള്‍, ബ്രൈറ്റണില്‍ ശനിയും ഞായറുമായി 375,000 പേരും, ബ്ലാക്ക്പൂളില്‍ 250,000, ബോണ്‍മൗത്ത്, ഗ്രേറ്റ് യാര്‍മൗത്ത് എന്നിവിടങ്ങളില്‍ രണ്ട് ലക്ഷം എന്നിങ്ങനെയാണ് ആളുകള്‍ ഒഴുകിയെത്തിയത്. 

കെന്റിലെ ഫോക്ക്‌സ്‌റ്റോണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍തോതില്‍ ജെല്ലിഫിഷ് അക്രമം നടക്കുന്നതിനാല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. 2.5 കിലോ വരെ ഭാരമുള്ള വമ്പന്‍ ജെല്ലിഫിഷുകളുടെ കടിയേല്‍ക്കാതെ ശ്രദ്ധിക്കമെന്നാണ് മുന്നറിയിപ്പ്. ചൂട് കാലാവസ്ഥ ആസ്വദിക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങിയതോടെ റോഡുകള്‍ ട്രാഫിക് ജാമില്‍ മുങ്ങി. ബ്രൈറ്റണിലേക്കുള്ള എ23, ഡോര്‍സെറ്റിലേക്കുള്ള എ31, കോണ്‍വാളിലേക്ക് എ30, ബ്ലാക്ക്പൂളിലേക്കുള്ള എം55 എന്നിവിടങ്ങളാണ് ട്രാഫിക് ജാമിന്റെ ചൂടറിഞ്ഞത്. 

മഴ കനിയാത്തതിനാല്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് വാട്ടര്‍ കമ്പനികള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ട് കഴിഞ്ഞു. നാല് മിനിറ്റിനുള്ളില്‍ കുളി തീര്‍ക്കണമെന്നാണ് യുണൈറ്റഡ് യൂട്ടിലിറ്റീസിന്റെ നിര്‍ദ്ദേശം. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ആഗസ്റ്റ് 5 മുതല്‍ ഹോസ്‌പൈപ്പ് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്പനി. എന്നാല്‍ ലീക്കുകളിലൂടെ വെള്ളം നഷ്ടപ്പെടുത്തുന്ന കമ്പനികള്‍ നാട്ടുകാരെ ഉപദേശിക്കാന്‍ വരരുതെന്നാണ് ജനങ്ങളുടെ മറുപടി. 




കൂടുതല്‍വാര്‍ത്തകള്‍.