CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 59 Seconds Ago
Breaking Now

ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസിനും വീഴ്ച ; അവശനായ യുവാവിനെ ആശുപത്രിയിലെത്തിച്ചത് ചായ കുടിച്ചും മറ്റും സമയം കളഞ്ഞ ശേഷം !

പോലീസ് കളഞ്ഞ ആ മൂന്നു മണിക്കൂര്‍ നിര്‍ണ്ണായകമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ചയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കില്‍ ജീവന്‍ തിരിച്ചുകിട്ടിയേനെ.

ജയ്പൂര്‍ ; പശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ പോലീസ് വൈകിയതായി കണ്ടെത്തി. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഡിടിവി പുറത്തുവിട്ടു.

വെള്ളിയാഴ്ച രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി അക്ബര്‍ ഖാന്‍ എന്ന 28 കാരന്‍ മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അക്ബറിനെ പോലീസ് സംഭവ സ്ഥലത്തു നിന്ന് കൊണ്ടുപോയത് രാത്രി 1 മണിക്കാണ്. ആശുപത്രിയിലെത്തിച്ചത് 4 മണിയ്ക്കും. അപ്പോഴേക്കും അക്ബര്‍ മരിച്ചിരുന്നു. ഈ മൂന്നു മണിക്കൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു അക്ബര്‍.

പോലീസ് യാത്രയ്ക്കിടെ അയാളെ കുളിപ്പിച്ചെന്നും പശുക്കളെ വേറെ വാഹനങ്ങളിലാക്കി സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു. പോലീസുകാര്‍ യാത്രയ്ക്കിടെ വാഹനം നിര്‍ത്തി ചായ കുടിച്ചതിനും തെളിവുണ്ട്. കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കില്‍ അക്ബറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. കേസില്‍ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.