CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 3 Minutes 37 Seconds Ago
Breaking Now

ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി അമല പോള്‍

തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി അമലാ പോള്‍. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന അര്‍ജുന്‍ രാംപാല്‍ ചിത്രത്തിലെ നായിക ആയിട്ടാണ് അമലാ പോളിന്റെ ഹിന്ദി അരങ്ങേറ്റം. തനിക്ക് വേണ്ടിയുള്ള കഥാപാത്രമായതിനാല്‍ ഒഡീഷന്‍ പോലുമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അമല പറഞ്ഞു. പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങും.

'ബോളിവുഡില്‍നിന്ന് എനിക്ക് കുറച്ച് നാളുകളായി ഓഫറുകള്‍ ലഭിക്കുന്നുണ്ടായിരുന്നു, പക്ഷെ ശരിയായ പ്രോജക്ട് തിരഞ്ഞെടുക്കാനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ബിക്കിനിയില്‍ അഭിനയിക്കാന്‍ തയാറാണോ എന്നായിരുന്നു ഓഫറുകളുമായി വന്നവര്‍ക്കൊക്കെ ചോദിക്കാന്‍ ഉണ്ടായിരുന്നത്. ശരി, ഞാന്‍ ചെയ്യാം, അതല്ലാതെ എനിക്ക് വേറെ എന്തെങ്കിലും റോളുണ്ടോ എന്ന് ഞാന്‍ തിരിച്ച് ചോദിക്കും. ഒരിക്കല്‍ ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ റോളില്‍ എന്നെ തിരഞ്ഞെടുത്തിരുന്നു.

പക്ഷെ, ആ ആക്‌സന്റ് ശരിയാകുമോ എന്ന് എനിക്ക് സംശയമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് ഒഡീഷനിങൊക്കെ നടക്കുന്നുണ്ടായിരുന്നു എങ്കിലും എനിക്ക് ബോധ്യപ്പെട്ട റോളുകള്‍ കിട്ടാത്തത് കൊണ്ട് ഞാന്‍ ഒരു സിനിമയും എടുത്തില്ല. നരേഷിന്റെ സിനിമ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. എന്റെ തമിഴിലെ ചില സിനിമകള്‍ കണ്ടിട്ടാണ് അദ്ദേഹം ഈ സിനിമയ്ക്കായി എന്നെ സമീപിച്ചത്. എന്റെ സിനിമകള്‍ കണ്ടിട്ടുള്ളതിനാല്‍ എനിക്ക് ഈ റോള്‍ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അതുകൊണ്ട് തന്നെ ഒഡീഷനോ മറ്റോ ഉണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാല്‍ എനിക്ക് വേണ്ടിയുള്ള റോളാണിത്. ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് അതിയായ സന്തുഷ്ടയാണ് ഞാന്‍' അമല പറഞ്ഞു.

ഒക്ടോബര്‍ മുതല്‍ ഹിമാലയത്തിലാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത്. ഏറെ നാള് ഡല്‍ഹിയില്‍ താമസിച്ചതിനാല്‍ തനിക്ക് ഹിന്ദി വശമുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേരില്‍ കണ്ടപ്പോള്‍ അര്‍ജുന്‍ രാംപാലുമായി സംസാരിച്ചത് തന്റെ ഹിന്ദിയെക്കുറിച്ചാണെന്നും അമല പറഞ്ഞു.

വിഷ്ണു വിശാലുമൊത്തുള്ള രാച്ചസനാണ് തമിഴില്‍ അമലയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. അതോ അന്ത പറവെയാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം പൃഥ്വിരാജ് നായകനായ ബ്ലെസി ചിത്രം ആടുജീവിതമാണ് അഭിനയിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.