തൊട്ടടുത്ത സീറ്റിലിരുന്ന് യാത്രക്കാരന് സ്വയംഭോഗം ചെയ്യുന്നതിനെതിരെ പരാതി പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരുടെ വക പരിഹാസം. യുണൈറ്റഡ് എയര്‍ലൈന്‍സില്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഷിക്കാഗോയിലേക്ക് പോയ 26-കാരി ജെനെവിവ് പാസ്കോളയ്ക്കാണ് ദുരനുഭവം നേരിട്ടത്. വിമാന ജീവനക്കാരുടെ പരിഹാസത്തിന് പാത്രമായതോടെ ഇവര്‍ കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
യാത്രക്കാരന്റെ പ്രവൃത്തിയെക്കുറിച്ച് പരാതി പറഞ്ഞതോടെ പാസ്കോളയ്ക്കും, മറ്റൊരു വനിതാ യാത്രക്കാരിയ്ക്കും പുതിയ സീറ്റ് അനുവദിച്ചു. എന്നാല്‍ ഇതിന് ശേഷം ജീവനക്കാരുടെ തമാശയാണ് ഇവരെ രോഷാകുലയാക്കിയത്. തന്നെ കണ്ടിട്ടാണ് യാത്രക്കാരന് സ്വയംഭോഗം ചെയ്തതെന്ന തരത്തിലായിരുന്നു ഇവരുടെ തമാശകളെന്ന് പാസ്കോള പറയുന്നു.
ഏത് പെര്‍ഫ്യൂമാണ് ഉപയോഗിക്കുന്നത്, യാത്രക്കാരന് കുറച്ച് വൈന്‍ കഴിച്ചിട്ടുണ്ട് തുടങ്ങി ഡയലോഗുകളും ജീവനക്കാര്‍ പാസാക്കാന്‍ തുടങ്ങി. എന്നുമാത്രമല്ല അടുത്തൊരു കുട്ടി ഇരുന്നിട്ടും യാത്രക്കാരനെ തുടരാന്‍ അനുവദിച്ചെന്നും പാസ്കോള കുറ്റപ്പെടുത്തുന്നു. വിമാനത്താവളത്തില്‍ സുരക്ഷാ ഗാര്‍ഡിനോട് പരാതി പറഞ്ഞു. പിന്നീടാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ആസ്ഥാനത്തേക്ക് പരാതി അയച്ചത്.
യാത്രാ തുക തിരികെ ലഭിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഈ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതിയതോടെ കമ്പനി നിലപാട് മാറ്റി. കസ്റ്റമേഴ്സിനെ സീറ്റ് മാറ്റി ഇരുത്തിയത് ശരിയായ നടപടിയാണെന്ന് വിമാനകമ്പനി വക്താവ് പറഞ്ഞു. കൂടാതെ ടിക്കറ്റിന്റെ പാതിതുകയ്ക്കുള്ള വൗച്ചറും നല്കി. എന്നാല്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഇപ്പോഴും പാസ്കോളയ്ക്ക് പരാതി തീര്‍ന്നിട്ടില്ല.