CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 26 Minutes 5 Seconds Ago
Breaking Now

വിരാട് കോലിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവറാണോ? എങ്കില്‍ താരത്തിന് കിട്ടുന്ന കോടികളില്‍ നിങ്ങളുടെ സംഭാവന പവര്‍ഫുള്ളാണ്!

ലോകത്തില്‍ ഏറ്റവും വരുമാനമുള്ള കായികതാരമായ ഫ്‌ളോയ്ഡ് മേവെതര്‍ പോലും ഇക്കാര്യത്തില്‍ കോലിക്ക് പിന്നിലാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ലോകത്തിലെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ഒരാളാണ്. കളിക്കളത്തിലെ താരത്തിന്റെ പ്രകടനം ലക്ഷക്കണക്കിന് ഫോളോവേഴ്‌സായി സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിക്കുന്നതാണ് ഇതിന് ഒരു കാരണം.

2008ല്‍ ഇന്ത്യന്‍ ടീമിലെത്തിയ കോലി പതിയെ പതിയെ വളര്‍ന്ന് നായകനായി. സോഷ്യല്‍ മീഡയയിലും താരത്തിന്റെ വളര്‍ച്ച ഇതുപോലെയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്റുകളുടെ പരസ്യമായി സ്‌പോണ്‍സര്‍ ചെയ്ത് പോസ്റ്റുകള്‍ വാങ്ങുന്ന പണത്തില്‍ 9ാം റാങ്കിലാണ് കോലി.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സെലിബ്രിറ്റികളുടെ പട്ടികയാണ് ഹോപ്പര്‍എച്ച്ക്യൂ പുറത്തുവിട്ടത്. ഇന്‍സ്റ്റാഗ്രാമില്‍ 23.2 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള കോലിക്ക് ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും ബ്രാന്‍ഡുകള്‍ 120,000 യുഎസ് ഡോളര്‍ ഇറക്കേണ്ടി വരുന്നതായാണ് കണക്ക്.

ലോകത്തില്‍ ഏറ്റവും വരുമാനമുള്ള കായികതാരമായ ഫ്‌ളോയ്ഡ് മേവെതര്‍ പോലും ഇക്കാര്യത്തില്‍ കോലിക്ക് പിന്നിലാണ്. അമേരിക്കന്‍ മോഡലും, സംരംഭകയുമായ കൈലി ജെന്നറാണ് പോസ്റ്റിന് കോടികള്‍ വാങ്ങി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ മറ്റ് പല സൂപ്പര്‍താരങ്ങളും കോലിയേക്കാള്‍ ഏറെ മുന്നിലാണെന്നതും വസ്തുതയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍, മെസ്സി, ബെക്കാം എന്നിവരാണ് ആ വമ്പന്‍മാര്‍.




കൂടുതല്‍വാര്‍ത്തകള്‍.