CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 13 Minutes 21 Seconds Ago
Breaking Now

ഇന്ത്യയില്‍ ഇലക്ട്രിക് എസ്‌യുവിയുമായി ഹ്യുണ്ടായ്; ലോഞ്ച് അടുത്ത വര്‍ഷം

ചെന്നൈ: സൗത്ത് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് അടുത്ത വര്‍ഷം ഇന്ത്യയില്‍ ഒരു ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കുന്നു. 2019 രണ്ടാം പാദത്തിലാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് അനുയോജ്യമായ ഇലക്ട്രിക് വാഹനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായ്. 

അടുത്ത വര്‍ഷം രണ്ടാം പാദത്തിലാണ് ഇലക്ട്രിക് എസ്‌യുവി ഇറക്കുകയെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും, സിഇഒയുമായ വൈകെ കൂ വ്യക്തമാക്കി. ഇത് പൂര്‍ണ്ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലായിരിക്കും. 

ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇവി മോഡലുകള്‍ ചെന്നൈ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ഓടെ ഇന്ത്യയെ ഇവി വിപണിയായി മാറ്റുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തോടൊപ്പം നിന്നുകൊണ്ടാണ് കമ്പനി ഇതിന് തയ്യാറെടുക്കുന്നതെന്നും കൂ വ്യക്തമാക്കി. 

ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇവി മോഡലുകളായ അയോണിക്, കോണാ എന്നിവ പ്രദര്‍ശിപ്പിച്ചിരുന്നു. 2020 ആകുന്നതോടെ ഹ്യുണ്ടായുടെ എട്ട് പുതിയ മോഡലുകള്‍ എത്തിക്കാനാണ് ശ്രമം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.