CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 4 Seconds Ago
Breaking Now

ഷര്‍ട്ടൂരി വീശൂ... ലോര്‍ഡ്‌സില്‍ ഗാംഗുലി ലക്ഷ്മണനു നല്‍കിയ ഉപദേശമിങ്ങനെ

ടിഷര്‍ട്ട് ഊരുമ്പോള്‍ ചെയ്യരുത്, ചെയ്യരുത് എന്നായിരുന്നു ലക്ഷ്മണിന്റെ ഉപദേശമെന്ന് ദാദ വെളിപ്പെടുത്തി.

സൗരവ് ഗാംഗുലി ജഴ്‌സി ഊരിവീശുന്ന ആ ചിത്രം ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞ് പോകില്ല. ലോര്‍ഡ്‌സില്‍ 2002ല്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ വിജയിച്ചപ്പോഴാണ് അവിസ്മരണീയമായ ആ ആഘോഷം പിറന്നത്. എന്നാല്‍ ആ സമയത്ത് ഒപ്പമുണ്ടായിരുന്ന സഹതാരം വിവിഎസ് ലക്ഷ്മണിന്റെ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ അത്തരമൊരു നിമിഷം ആരാധകര്‍ക്ക് നഷ്ടപ്പെട്ട് പോകുമായിരുന്നു.

ജഴ്‌സി ഊരി ആഘോഷം വേണ്ടെന്നായിരുന്നു ലക്ഷ്മണിന്റെ ഉപദേശം. വിവിഎസും, ഹര്‍ഭജനുമാണ് ദാദയ്ക്ക് അരികിലുണ്ടായിരുന്നത്. വിജയം ആഘോഷിക്കാന്‍ ടിഷര്‍ട്ട് ഊരുമ്പോള്‍ ചെയ്യരുത്, ചെയ്യരുത് എന്നായിരുന്നു ലക്ഷ്മണിന്റെ ഉപദേശമെന്ന് ദാദ വെളിപ്പെടുത്തി.

പക്ഷെ ആവേശം കൊണ്ട് ടിഷര്‍ട്ട് ഗാംഗുലി ഊരിവീശുക തന്നെ ചെയ്തു. ഇനി താന്‍ എന്ത് ചെയ്യുമെന്ന് ചോദിച്ച ലക്ഷ്മണിനോട് ഇത് തന്നെ ചെയ്യാനായിരുന്നു ദാദായുടെ ഉപദേശം. വാങ്കഡെയില്‍ ഇംഗ്ലണ്ട് 33ന് പരമ്പര സമനിലയാക്കിയപ്പോള്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫാണ് ഇങ്ങനെ ആഘോഷിച്ചത്. ലോര്‍ഡ്‌സില്‍ വിജയിച്ച നിമിഷത്തില്‍ ഇത് മനസ്സിലേക്ക് എത്തുകയും നടപ്പാക്കുകയുമായിരുന്നു, ഗാംഗുലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ആഘോഷം ഇത്തിരി കടുപ്പമായെന്ന് പിന്നീട് തോന്നിയെന്നും താരം വ്യക്തമാക്കി. മകളും തന്നോട് ഇത് ചോദിച്ചിരുന്നു. അബദ്ധം പറ്റിയതാണെന്നായിരുന്നു മറുപടി.

 




കൂടുതല്‍വാര്‍ത്തകള്‍.