എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ നേട്ടങ്ങളില്‍ ഏറെ അഭിമാനിക്കുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ബംഗാളില്‍ നിന്നുമുള്ള ഗാംഗുലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു പുതിയ വഴി വെട്ടിത്തുറന്ന് നല്‍കിയത്. ഒപ്പം ധോണി, യുവരാജ് സിംഗ്, സഹീര്‍ ഖാന്, വിരേന്ദര്‍ സെവാഗ്, ഹര്ഭജന് സിംഗ്, മുഹമ്മദ് കെയ്ഫ്, ആശിഷ് നെഹ്റ തുടങ്ങി ഒരുകൂട്ടം പ്രതിഭകളെയും അദ്ദേഹം വളര്‍ത്തിയെടുത്തു.
ഗാംഗുലി തുടങ്ങിവെച്ച മാറ്റത്തിന്റെ നേട്ടം കൊയ്തത് ധോണിയാണ്. ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി അദ്ദേഹം മാറി. 2007-ലെ ആദ്യ ലോക ടി20 ടൂര്‍ണമെന്റ്, 2011-ല്‍ 50 ഓവര്‍ ലോകകപ്പ്, 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫ എന്നിവയെല്ലാം ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കി. 20009-ല്‍ ഇന്ത്യ ആദ്യമായി ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമുമായി.
വിരാട് കോലിക്ക് മുന്നില്‍ ധോണി ക്യാപ്റ്റന്‍ പദവി വെച്ചൊഴിഞ്ഞെങ്കിലും ലോകത്തിലെ ജനപ്രിയ ക്രിക്കറ്റ് താരങ്ങളില്‍ ധോണി ഇപ്പോഴും അജയ്യനായി തുടരുന്നു. റാഞ്ചിയില്‍ നിന്നുമുള്ള ധോണിയുടെ വളര്‍ച്ചയും ദീര്‍ഘകാലത്തെ ക്രിക്കറ്റ് ജീവിതവും തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി ഗാംഗുലി വ്യക്തമാക്കി. കാരണം അധികം താരങ്ങളൊന്നും പിറക്കാത്ത കിഴക്കന്‍ ഭാഗത്ത് നിന്നാണ് ധോണിയുടെ വരവ്.
ധോണി ഏറെ ധൈര്യവാനാണ്. താന്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും അധികം താരങ്ങളില്ല. ഇപ്പോഴും അതിന് മാറ്റമില്ലാതെ തുടരുമ്പോള്‍ എംഎസ് ധോണിയെന്ന പേര് അഭിമാനമാണ്, ഗാംഗുലി വ്യക്തമാക്കി.