CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 8 Seconds Ago
Breaking Now

രാഷ്ട്രീയക്കാരുടെ തമ്മിലടിയില്‍ ജനത്തിന്റെ നിലപാട് മാറുന്നു; പുതിയ ഹിതപരിശോധന വേണമെന്ന് പകുതിയോളം ബ്രിട്ടീഷുകാര്‍; എന്നിട്ട് മതി ബ്രക്‌സിറ്റ് സെറ്റില്‍മെന്റ്

സര്‍ക്കാരിന് നല്ലൊരു ബ്രക്‌സിറ്റ് സമ്മാനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു

ബ്രിട്ടനിലെ ഭരണപക്ഷം ഏറെ പേടിക്കുന്ന ആ നിലപാടിലേക്ക് ചുവടുമാറി ജനം. ബ്രക്‌സിറ്റ് ഫൈനല്‍ സെറ്റില്‍മെന്റ് ഉറപ്പിക്കുന്നതിന് മുന്‍പ് പുതിയ ഹിതപരിശോധന വേണമെന്നാണ് ബ്രിട്ടീഷ് ജനതയില്‍ പകുതിയോളം പേരുടെ നിലപാട്. സ്‌കൈ ഡാറ്റ സര്‍വ്വെയിലാണ് മൂന്ന് കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഹതിപരിശോധന നടത്തണമെന്ന് 50% പേര്‍ ആവശ്യപ്പെടുന്നത്.

തെരേസ മേയുടെ മൃദു ബ്രക്‌സിറ്റ് പദ്ധതി സ്വീകരിക്കണോ, കരാര്‍ ഇല്ലാതെ ഇറങ്ങിപ്പോരണോ, യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നും നില്‍ക്കണോ തുടങ്ങിയ കാര്യങ്ങളിലാണ് പുതിയ ഹിതപരിശോധന വേണമെന്ന് ബ്രിട്ടീഷുകാര്‍ ആവശ്യപ്പെടുന്നത്. 40% പേര്‍ മാത്രമാണ് ഹിതപരിശോധന വേണ്ട എന്ന നിലപാട് മുന്നോട്ട് വെയ്ക്കുന്നത്. ബ്രസല്‍സുമായുള്ള തെരേസ മേയുടെ ചര്‍ച്ചകള്‍ വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് ജനങ്ങളുടെ നിലപാട് മാറുന്നത്.

സര്‍ക്കാരിന് നല്ലൊരു ബ്രക്‌സിറ്റ് സമ്മാനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഭരണത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതായി 10% പേര്‍ മാത്രമാണ് കരുതുന്നത്. മാര്‍ച്ചില്‍ ഇത് 23 ശതമാനമായിരുന്നു. മോശം ജോലിയാണ് ചെയ്യുന്നതെന്ന് 78% പേര്‍ അഭിപ്രായപ്പെട്ടു.

കടുപ്പക്കാരായ ടോറി ബ്രക്‌സിറ്റുകാരില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ടാം ഹതിപരിശോധനയാണ് തെരേസ മേയ്ക്ക് മുന്നിലുള്ള മാര്‍ഗ്ഗമെന്ന് മുന്‍ ലേബര്‍ ക്യാബിനറ്റ് മന്ത്രി ലോര്‍ഡ് മണ്ടേല്‍സണ്‍ ചൂണ്ടിക്കാണിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.