CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes 31 Seconds Ago
Breaking Now

ഈശ്വരാ പണിപാളിയോ? യുകെയിലും, അയര്‍ലണ്ടിലും വിറ്റ ഗര്‍ഭനിരോധന ഉറകള്‍ ഡ്യൂറക്‌സ് തിരികെവിളിക്കുന്നു; വൈകിവന്ന മുന്നറിയിപ്പ്!

ഷെല്‍ഫ് ലൈഫ് ടെസ്റ്റുകള്‍ പരാജയപ്പെട്ടതോടെ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാതായി മാറുമെന്ന് ഡ്യൂറക്‌സ്

വാഹനങ്ങള്‍ തിരികെ വിളിക്കുന്നത് കമ്പനികളുടെ പതിവാണ്. എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ സ്ഥിരമായി വരുമ്പോള്‍ ഇത് പരിശോധിക്കാനാണ് കാറുകളും മറ്റ് വാഹനങ്ങളും തിരികെ വിളിച്ച്, ഈ പ്രശ്‌നം പരിഹരിച്ച് നല്‍കുന്നത്. എന്നാല്‍ ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന കോണ്ടങ്ങള്‍ തിരിച്ചുവിളിക്കുന്ന അവസ്ഥ വന്നാലോ? കാര്യങ്ങള്‍ കുഴപ്പമായത് തന്നെ!

കോണ്ടം നിര്‍മ്മാതാക്കളായ ഡ്യൂറക്‌സാണ് ഈ കൊടുംചതി ചെയ്തിരിക്കുന്നത്. റിയല്‍ ഫ്രീ, ലാറ്റക്‌സ് ഫ്രീ കോണ്ടത്തിന്റെ ചില ബാച്ചുകളാണ് കുഴപ്പത്തില്‍ ചാടിയിരിക്കുന്നത്. ഇവ പൊട്ടിപ്പോകുന്നതാണ് പ്രശ്‌നമെന്ന് കമ്പനി വ്യക്തമാക്കി. യുകെയിലും, അയര്‍ലണ്ടിലുമാണ് ഈ ഉത്പന്നങ്ങള്‍ വിറ്റിരിക്കുന്നത്.

ഈ ഉത്പന്നങ്ങള്‍ കടുപ്പമേറിയ ഷെല്‍ഫ് ലൈഫ് ടെസ്റ്റുകള്‍ പരാജയപ്പെട്ടതോടെ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാതായി മാറുമെന്ന് ഡ്യൂറക്‌സ് വ്യക്തമാക്കി. ഡിസംബര്‍ 2020 മുതല്‍ ഫെബ്രുവരി 2021 വരെ കാലാവധിയുള്ള പത്ത് ബാച്ച് ഉത്പന്നങ്ങളാണ് തിരികെ വിളിച്ചത്. ഈ കാലയളവിലെ ഉത്പന്നങ്ങള്‍ പൊട്ടിപ്പോകാനും സാധ്യതയുള്ളതായി കമ്പനി സമ്മതിച്ചു.

ഈ കാലയളവില്‍ ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഉപയോഗിച്ച് പോയവര്‍ ഭാഗ്യപരീക്ഷണം നടത്തേണ്ട ഗതികേടിലാണ് കാര്യങ്ങള്‍.




കൂടുതല്‍വാര്‍ത്തകള്‍.