CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 16 Seconds Ago
Breaking Now

നാണക്കേടില്‍ നിന്നും നാണക്കേടിലേക്ക് വഴുതിവീണ് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍; ലോകകപ്പിലെ അഭിനയം തുറന്നുപറഞ്ഞ പരസ്യത്തിന് കോടികള്‍ ശമ്പളം വാങ്ങി

തുറന്നുപറച്ചിലിന് നെയ്മര്‍ തെരഞ്ഞെടുത്തത് ഗില്ലെറ്റ് കമ്പനിയുടെ പരസ്യമാണ്

ലോകകപ്പില്‍ തന്റെ അഭിനയം കുറച്ച് ഓവറായെന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ സമ്മതിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയുമായി. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കാരണം ഈ തുറന്നുപറച്ചിലിന് നെയ്മര്‍ തെരഞ്ഞെടുത്തത് ഗില്ലെറ്റ് കമ്പനിയുടെ പരസ്യമാണ്.

കോടികള്‍ വാങ്ങിയുള്ള ബ്രാന്‍ഡ് പരസ്യത്തിലൂടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ് പാരീസ് സെന്റ് ജര്‍മ്മന്‍ താരം ചെയ്തതെന്നാണ് ബ്രസീലിയന്‍ മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഒരു പുതിയ മനുഷ്യന്‍ എല്ലാ ദിവസവും എന്ന തലക്കെട്ടിലാണ് ഗില്ലെറ്റ് നെയ്മറെ ഉപയോഗിച്ച് പരസ്യം നിര്‍മ്മിച്ചത്.

ബ്രസീലിയന്‍ ടിവി ശൃംഖല വഴി ഇത് പുറത്തുവിടുകയും ചെയ്തു. വിമര്‍ശനം സ്വീകരിക്കാന്‍ കുറച്ച് വൈകിപ്പോയെന്നും കണ്ണാടിയില്‍ നോക്കി ഒരു പുതിയ മനുഷ്യനായി മാറാന്‍ സമയമെടുത്തെന്നും താരം പറഞ്ഞതായാണ് വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ ഇതെല്ലാം പരസ്യചിത്രത്തിലെ ഡയലോഗായി മാറിയതാണ് നാണക്കേട് വര്‍ദ്ധിപ്പിച്ചത്.

ലോകകപ്പ് കഴിഞ്ഞ് ഒരക്ഷരം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ പരസ്യത്തിലൂടെ ഇത് വിളിച്ച് പറഞ്ഞത് ഗുരുതരമായ വീഴ്ചയാണെന്നാണ് സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റുമായി ചൂണ്ടിക്കാണിക്കുന്നത്. രണ്ടര ലക്ഷം യുഎസ് ഡോളര്‍, ഏകദേശം ഒന്നര കോടിയിലധികം രൂപയാണ് താരം ഇതിന് വാങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.