CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 48 Seconds Ago
Breaking Now

മദ്യരാജാവ് മല്ല്യയുടെ ജാമ്യം വെസ്റ്റ്മിനിസ്റ്റര്‍ കോടതി ദീര്‍ഘിപ്പിച്ചു; ആര്‍തര്‍ റോഡ് ജയിലിലെ സൗകര്യങ്ങള്‍ കാണിക്കാന്‍ ഇന്ത്യ വീഡിയോ സമര്‍പ്പിക്കുന്നത് വരെ

ഇന്ത്യന്‍ ജയിലില്‍ തിരക്ക് കൂടുതലാണെന്നും സൗകര്യങ്ങളില്ലെന്നും ഒക്കെയാണ് മല്ല്യയുടെ പരാതി

മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ സൗകര്യങ്ങളും, മറ്റ് വിവരങ്ങളും കാണിക്കുന്ന വീഡിയോ സമര്‍പ്പിക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ യുകെ കോടതിയെ അറിയിച്ചു. മദ്യരാജാവ് വിജയ് മല്ല്യയെ നാടുകടത്താനുള്ള വിചാരണ സെപ്റ്റംബര്‍ 12ന് പുനരാരംഭിക്കുമ്പോള്‍ ഇത് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഹിയറിംഗ് തിങ്കളാഴ്ച തീരേണ്ടതായിരുന്നെങ്കിലും വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതി ചീഫ് മജിസ്‌ട്രേറ്റ് എമ്മാ ആര്‍ബത്‌നോട്ടിന് അസുഖം നേരിട്ടതോടെയാണ് തീര്‍പ്പാക്കല്‍ നീട്ടിവെച്ചത്. 2017 ഏപ്രിലിലാണ് വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ മല്ല്യയുടെ ജാമ്യം സെപ്റ്റംബര്‍ 12 വരെ ദീര്‍ഘിപ്പിച്ചു.

അന്ന് വീഡിയോ കോടതിയില്‍ ഹാജരാക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. 2015 മുതല്‍ ഇന്ത്യന്‍ ബാങ്കുകളുമായി ലോണ്‍ ഒത്തുതീര്‍പ്പാക്കാന്‍ ഓഫര്‍ ലഭിക്കുന്നതായി മല്ല്യ കോടതിക്ക് പുറത്ത് വെച്ച് അവകാശപ്പെട്ടു. കൂടാതെ കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചെന്നും മല്ല്യ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് മല്ല്യയുടെ ലോകമെമ്പാടുമുള്ള അക്കൗണ്ട് ഫ്രീസിനെക്കുറിച്ച് കോടതിയെ അറിയിച്ചു. ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള മല്ല്യുടെ അവകാശം കോടതി തള്ളിയിരുന്നു. നാടുകടത്തപ്പെടുന്ന ആളുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ബ്രിട്ടീഷ് കോടതികള്‍ക്ക് ബാധ്യതയുണ്ട്.

ഇന്ത്യന്‍ ജയിലില്‍ തിരക്ക് കൂടുതലാണെന്നും സൗകര്യങ്ങളില്ലെന്നും ഒക്കെയാണ് മല്ല്യയുടെ പരാതി. ഇത് തെറ്റാണെന്ന് കാണിക്കാനാണ് ഇന്ത്യ വീഡിയോ ഹാജരാക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.