CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 44 Seconds Ago
Breaking Now

ദുല്‍ഖറിന്റെ സുകുമാരകുറുപ്പിന് മുന്നിലുള്ളത് വലിയ വെല്ലുവിളി

കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ കഥയാണ് ദുല്‍ഖര്‍ സല്‍മാന്‍ അടുത്തതായി മലയാളത്തില്‍ ചെയ്യുന്ന ചിത്രം. ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനമായി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ കുറുപ്പ് എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ദുബായിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആഘോഷങ്ങള്‍. കേരളത്തിന്റെ ക്രിമിനല്‍ ചരിത്രത്തില്‍ കറുത്ത ലിപിയില്‍ എഴുതിച്ചേര്‍ത്ത പേരാണ് സുകുമാര കുറുപ്പിന്റേത്. ഈ കഥയാണ് കുറുപ്പ് പറയുന്നത്. 1984ല്‍ സിനിമാ റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച ശേഷംമുങ്ങിയ കുറുപ്പിന്റെ പൊടിപോലും പിന്നീട് കണ്ടിട്ടില്ല.

മലയാളികളെ ഞെട്ടിച്ച ഈ കഥ പിന്നീട് പലകുറി അഭ്രപാളിയിലെത്തി. എന്‍എച്ച് 47 എന്ന പേരില്‍ 1984ല്‍ എജി ബേബി ഇത് സിനിമയാക്കി. പിന്നീട് ലോകോത്തര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും പിന്നെയും എന്ന പേരില്‍ ഈ സംഭവം സിനിമയായി അവതരിപ്പിച്ചു.

ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയല്‍ സായൂജ് നായര്‍, കെഎസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ വരെ കൈവെച്ച കഥ സിനിമയാക്കുമ്പോള്‍ അത് വെല്ലുവിളിയാകാതിരിക്കാന്‍ വഴിയില്ലല്ലോ.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.