CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 19 Minutes 8 Seconds Ago
Breaking Now

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിനാല്‍ വീട്ടിലിരിക്കേണ്ടിവന്നു ; അദിതി റാവു

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഇപ്പോള്‍ നായികമാരും തുറന്ന് സംസാരിക്കുന്നുണ്ട്. പലരും തനിക്ക് നേരിടുന്ന അക്രമങ്ങളെ സധൈര്യം ചെറുക്കാനും തയ്യാറാകുന്നു. എന്നാല്‍ ഇത്രയൊക്കെ വീരോചിതമായി പോരാട്ടം തുടങ്ങുന്നതിന് കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന മാന്യന്‍മാരെക്കുറിച്ച് സംസാരിച്ചതിന് ശിക്ഷ ഏറ്റുവാങ്ങിയ അഭിനേത്രിയാണ് അദിതി റാവു ഹൈദരി.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിച്ചതിന് എട്ട് മാസക്കാലം പണിയില്ലാതെ വീട്ടിലിരുന്ന അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് അദിതി പറയുന്നു. 'ഇതിലെനിക്ക് കുറ്റബോധമില്ല. പക്ഷെ ഞാന്‍ ഏറെ കരഞ്ഞു. പെണ്‍കുട്ടികളെ എങ്ങിനെയാണ് പരിചരിക്കുന്നതെന്ന വസ്തുതയാണ് കാരണം. എന്നോട് ഇങ്ങനെ സംസാരിക്കാന്‍ ആര്‍ക്കെങ്കിലും എങ്ങിനെ ധൈര്യം വന്നെന്നാണ് ചിന്തിച്ചത്. എട്ട് മാസത്തോളം ജോലിയുണ്ടായിരുന്നില്ല. പക്ഷെ ആ തീരുമാനം എന്നെ കൂടുതല്‍ ശക്തയാക്കി. എന്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന ഉറപ്പുണ്ടാക്കി', അദിതി റാവു വ്യക്തമാക്കി.

താല്‍പര്യമില്ലാത്ത കാര്യത്തിലേക്ക് ഒരാളെയും നിര്‍ബന്ധിക്കരുത്. അധികാരം ദുരുപയോഗം ചെയ്താല്‍ ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടത്. ശക്തമായ ആ തീരുമാനം കൈക്കൊള്ളണം. എല്ലാവര്‍ക്കും അതത്ര എളുപ്പമല്ല. ആരും നിങ്ങളെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്. ഇതിന് പെണ്‍കുട്ടികള്‍ സ്വയം ശക്തയാകണം. ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ആ ദുഃഖത്തിലാണ് ബാക്കിയുള്ള ജീവിതം, താരം ചൂണ്ടിക്കാണിക്കുന്നു.

ഇന്‍ഡസ്ട്രിയില്‍ അധികാരക്കളി നിലനില്‍ക്കുന്നു. പക്ഷെ നമ്മളെന്തിന് പേടിക്കണം. ജോലി കിട്ടില്ലെന്ന് ഭയം വേണ്ട. കഴിവുണ്ടെങ്കില്‍ ശരിയായ ആളുകള്‍ നമ്മളെ വിളിക്കും. സിനിമയെന്ന മാധ്യമത്തോടുള്ള ഇഷ്ടം കൊണ്ടാണ് എത്തിയതെങ്കില്‍ ജോലിയുണ്ടാകും, അദിതി കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.