CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 35 Seconds Ago
Breaking Now

പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനും രണ്ട് നീതി എന്ത് കൊണ്ട്? 13 വയസ്സുള്ള ആണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപയോഗിച്ച 21-കാരിക്ക് താക്കീത് മാത്രം; ആണ്‍കുട്ടികളെ പാര്‍ട്ടികള്‍ക്ക് ക്ഷണിക്കരുത്?

കൗമാരകാലത്ത് പക്വതയില്ലാതെ ചെയ്ത് പോയതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി സ്വീകരിക്കുകയായിരുന്നു

ലൈംഗിക പീഡനം നേരിടുന്നത് പെണ്‍കുട്ടി ആയാലും ആണ്‍കുട്ടി ആണെങ്കിലും മാനസികമായി അവരില്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതങ്ങള്‍ തുല്യമാണ്. എന്നിട്ടും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് മാത്രമാണ് ഇന്നും സമൂഹം ക്രൂരതയായി കണക്കാക്കുന്നത്. ബ്രിട്ടനും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. 13 വയസ്സുള്ള ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് ജയില്‍ശിക്ഷ നല്‍കുന്നതിന് പകരം താക്കീത് മാത്രം നല്‍കിയാണ് ജഡ്ജ് വെറുതെവിട്ടത്. കൂടാതെ ഇനി മേലില്‍ പാര്‍ട്ടികള്‍ക്കായി വീട്ടിലേക്ക് ആണ്‍കുട്ടികളെ ക്ഷണിക്കരുതെന്നും ജഡ്ജ് വിധിച്ചു. 

നോര്‍ത്ത് വെയില്‍സിലെ റൈലിലുള്ള 21-കാരി ജോര്‍ദാന്‍ ലൈറ്റ്ഫൂട്ടാണ് കേസിലെ പ്രതി. 2016-ല്‍ ഇവരുടെ വീട്ടിലെ അടുക്കളയില്‍ വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വിര്‍ജിനിറ്റി കവര്‍ന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്ന് കുറ്റങ്ങള്‍ ജോര്‍ദാന്‍ നിഷേധിച്ചു. കൂടാതെ മറ്റൊരു 15-കാരനുമായി ചേര്‍ന്ന് ആണ്‍കുട്ടിയെ ലൈംഗികമായി സ്പര്‍ശിച്ചെന്ന കുറ്റവും ഇവര്‍ സ്വീകരിച്ചില്ല. എന്നാല്‍ ഈ കുറ്റങ്ങളില്ലെല്ലാം യുവതി കുറ്റക്കാരിയാണെന്ന് കോടതി ഈ മാസം ആദ്യം കണ്ടെത്തി. 

മകന്റെ മൊബൈലില്‍ കണ്ടെത്തിയ സന്ദേശങ്ങള്‍ കണ്ട് ഞെട്ടിയ അമ്മയാണ് സംഭവങ്ങള്‍ പോലീസിനെ വിളിച്ച് അറിയിച്ചത്. 18 മാസത്തെ ജയില്‍ശിക്ഷ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്താണ് ജഡ്ജ് ഡേവിഡ് ഹെയില്‍ വിധി പുറപ്പെടുവിച്ചത്. 50 ദിവസത്തെ റിഹാബിലിറ്റേഷന്‍ നടപടിയും നേരിടണം. അഞ്ച് വര്‍ഷത്തെ സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയതിനാല്‍ ഇക്കാലയളവില്‍ 11 വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള ആണ്‍കുട്ടികളുമായി ഇവര്‍ക്ക് സംസാരിക്കാന്‍ പോലും പാടില്ല. ഒരു കുഞ്ഞിന്റെ അമ്മയായ 21-കാരി പത്ത് വര്‍ഷത്തേക്ക് സെക്‌സ് ഒഫെന്‍ഡേര്‍സ് ലിസ്റ്റിലും ഇടംനല്‍കി. 

140 പൗണ്ട് ചെലവ് ഇനത്തിലും നല്‍കണം. കൗമാരകാലത്ത് പക്വതയില്ലാതെ ചെയ്ത് പോയതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചതെങ്കില്‍ കോടതി ഈ വാദം സ്വീകരിക്കുമായിരുന്നോ എന്നത് വലിയ ചോദ്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.