CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 41 Seconds Ago
Breaking Now

വിദ്യാ ബാലന്‍ അമ്മയാകാനുള്ള ഒരുക്കത്തില്‍ ?

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമായ കാര്‍വാന്റെ പ്രീ റിലീസ് പാര്‍ട്ടിയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിര്‍മ്മാതാവ് റോണി സ്‌ക്രൂവാല സംഘടിപ്പിച്ച പാര്‍ട്ടിയില്‍ നിരവധി പ്രമുഖ താരങ്ങളും നിര്‍മ്മാതാക്കളും പങ്കെടുത്തു.

കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, വിദ്യാ ബാലന്‍, സെയ്ഫ് അലി ഖാന്‍, കൊങ്കണ സെന്‍, ഭൂമി പട്‌നേക്കര്‍ തുടങ്ങി വമ്പന്‍ നിര തന്നെ പാര്‍ട്ടിയില്‍ പങ്കെടുത്തു. എന്തായാലും പാര്‍ട്ടിക്ക് ഭര്‍ത്താവിനൊപ്പം എത്തിയ വിദ്യാ ബാലനെ കണ്ടതോടെ അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി.

സാധാരണ വസ്ത്രം ധരിച്ചെത്തിയ വിദ്യാ ബാലന്‍ സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം ചിത്രത്തിനും പോസ് ചെയ്തു. എന്നാല്‍ ഭര്‍ത്താവിനൊപ്പം നടക്കുന്ന വിദ്യയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോദ്യങ്ങളുയര്‍ത്തി പ്രചരിക്കുകയാണ്. വിദ്യാ ബാലന്‍ ഗര്‍ഭിണിയാണോ എന്നതാണ് ആരാധകരുടെ ഈ ചോദ്യം.

നേരത്തെ താരം അടുപ്പിച്ച് ആശുപത്രി സന്ദര്‍ശിച്ചപ്പോഴും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിദ്യാ ബാലന്‍ ഇത് തള്ളുകയും ചെയ്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.