CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 52 Seconds Ago
Breaking Now

കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; രോഷാകുലനായ ഡ്രൈവര്‍ 37-കാരനെ പിന്തുടര്‍ന്ന് വീട്ടിലെത്തി; നോട്ടിംഗ്ഹാംഷയറില്‍ ആഴ്ചകള്‍ക്ക് മുന്‍പ് വാങ്ങിയ സ്വപ്‌നഭവനത്തിന്റെ മുന്നിലിട്ട് തല്ലിക്കൊന്നു; ഭാര്യയും രണ്ട് മക്കളും ഞെട്ടലില്‍

പങ്കാളിക്കും രണ്ട് മക്കള്‍ക്കുമൊപ്പം ആഴ്ചകള്‍ക്ക് മുന്‍പാണ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്റ്റീഫന്‍ നോട്ടിംഗ്ഹാംഷയറിലെത്തിയത്‌

റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സാധാരണ കാര്യമാണ്. അപകടം നടന്നാല്‍ സ്വന്തം ഭാഗം ന്യായീകരിച്ച് സംസാരിച്ച് തര്‍ക്കിക്കുന്നതും പൊതുവെയുള്ള സംഭവമാണ്. ഒരു അപകടം കടന്ന ശേഷം നിര്‍ത്താതെ പോകുന്ന ആളുകളും സമൂഹത്തിലുണ്ട്. ഇതിന്റെ പേരില്‍ സ്വന്തം വീട്ടുപടിക്കല്‍ കൊല്ലപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. പക്ഷെ 37-കാരനായ സ്റ്റീഫന്‍ വാല്‍ഷിനെ കാത്തിരുന്നത് ആ വിധിയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് താമസം മാറിയ സ്വപ്‌ന ഭവനത്തിന്റെ വാതില്‍ക്കല്‍ വെച്ച് മുഖത്തേറ്റ ഇടിയാണ് ഈ പിതാവിന്റെ അന്ത്യം കുറിച്ചത്. 

ഞായറാഴ്ച രാത്രി സ്റ്റീഫന്‍ സഞ്ചരിച്ചിരുന്ന ലെക്‌സസ് കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് കരുതുന്നത്. എന്നാല്‍ അപകടസ്ഥലത്ത് സ്റ്റീഫന്‍ വാഹനം നിര്‍ത്തിയില്ല. ഇതില്‍ രോഷാകുലനായ ഡ്രൈവര്‍ നോട്ടിംഗ്ഹാം മാപ്പെര്‍ലിയിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പിന്തുടര്‍ന്ന് എത്തിയെന്നാണ് പോലീസ് കരുതുന്നത്. വീട്ടിലെത്തിയ ഡ്രൈവര്‍ ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന രണ്ട് കുട്ടികളുടെ പിതാവിന്റെ മുഖത്ത് ഇയാള്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഏറ്റ മാരകമായ പരുക്കുകളെത്തുടര്‍ന്ന് സ്റ്റീഫന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി. 

പങ്കാളിക്കും രണ്ട് മക്കള്‍ക്കുമൊപ്പം ആഴ്ചകള്‍ക്ക് മുന്‍പാണ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്റ്റീഫന്‍ നോട്ടിംഗ്ഹാംഷയറിലേക്ക് താമസിക്കാനെത്തിയത്. സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി സ്വയം അധ്വാനിച്ച് സാധാരണ നിലയില്‍ നിന്നും വളര്‍ന്നുവന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഞെട്ടിക്കുന്ന അക്രമത്തെക്കുറിച്ച് പോലീസ് കൊലപാതകത്തിന് അന്വേഷണം ആരംഭിച്ചു. അപകടം നടന്നതിനെക്കുറിച്ചോ, അക്രമത്തെക്കുറിച്ചോ വെളിപ്പെടുത്താന്‍ അക്രമി തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നിരുന്നാലും ഇയാളെ കണ്ടെത്തുമെന്ന് നോട്ടിംഗ്ഹാംഷയര്‍ പോലീസ് വ്യക്തമാക്കി. 

സ്റ്റീഫന്റെ വീട്ടില്‍ നിന്നും 300 യാര്‍ഡ് അകലെയുള്ള ന്യൂസ്റ്റെഡ് അവന്യൂവില്‍ വെച്ചാണ് റോഡപകടം നടന്നിരിക്കുന്നത്. പ്രദേശവാസികള്‍ ഇതേക്കുറിച്ചെല്ലാം മനസ്സിലാക്കുന്നത് തിങ്കളാഴ്ച വീടിന് മുന്നില്‍ പോലീസ് വാഹനങ്ങളും ആംബുലന്‍സും കണ്ടപ്പോള്‍ മാത്രമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.