CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 45 Seconds Ago
Breaking Now

മകളുടെ കല്ലറയില്‍ പോയി മടങ്ങിയ നഴ്‌സിന്റെ ജീവനെടുത്ത ആസിഡ് അക്രമണം; മയക്കുമരുന്ന് കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പെട്ട നിരപരാധിയുടെ ദേഹം ആസിഡില്‍ ഉരുകിയൊലിച്ചു; കുറ്റവാളിക്ക് 17 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരത്തെ അസഭ്യം

റാന്‍ഡിനെ കൊന്ന കൊലപാതകിയെ ഇവരുടെ കുടുംബം കോടതിയില്‍ നേരിട്ടു

ഒരു നിരപാധിയെ ആസിഡ് ഒഴിച്ച് കൊന്നിട്ടും യാതൊരു കുറ്റബോധവും പ്രകിപ്പിക്കാത്ത കൊലപാതകിക്ക് പതിനേഴ് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ കുറ്റവാളി കോടതി മുറിയില്‍ അസഭ്യവര്‍ഷവും നടത്തി. യുകെയിലെ ആദ്യത്തെ ആസിഡ് അക്രമണ കേസിലാണ് ഈ നടപടി. നരഹത്യ ചുമത്തിയാണ് 19-കാരനായ സെനെറല്‍ വെബ്സ്റ്റര്‍ക്ക് റീഡിംഗ് ക്രൗണ്‍ കോടതി ജയില്‍ശിക്ഷ നല്‍കിയത്. നഴ്‌സ് ജോവാന്‍ റാന്‍ഡാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 3ന് ഹൈ വൈക്കോംബിലെ ഫ്രോഗ്മൂറില്‍ മറ്റൊരാളുമായുള്ള വഴക്കിനിടയില്‍ ചെന്നുപെട്ട ഡിമെന്‍ഷ്യ നഴ്‌സിനെ ഉച്ചിമുതല്‍ പാദം വരെ ആസിഡില്‍ മുക്കുകയായിരുന്നു പ്രതി. ഈ കുറ്റം പ്രതി സമ്മതിച്ചു. എന്നാല്‍ ജയില്‍ശിക്ഷയുടെ ദൈര്‍ഘ്യം പ്രഖ്യാപിച്ചതോടെ രോഷാകുലനായ വെബ്‌സ്റ്റര്‍ ജഡ്ജിക്ക് നേരെ അസഭ്യം വര്‍ഷിച്ചു. 'ഞാന്‍ ജയിലില്‍ നിന്നും പുറത്തേക്ക് എത്തുമ്പോള്‍ നിങ്ങളെല്ലാവരും മരിച്ചിട്ടുണ്ടാകും, @#$#$ ബ്രോ' എന്നായിരുന്നു ഇയാളുടെ ആക്രോശം. 

മകളുടെ കല്ലറ സന്ദര്‍ശിച്ച് ഒരു ബെഞ്ചില്‍ ഒറ്റയ്ക്ക് ഇരിക്കവെയാണ് റാന്‍ഡ് അക്രമത്തിന് ഇരയായത്. വെബ്‌സ്റ്റര്‍ ഇവര്‍ക്ക് അരികില്‍ നിന്നും മറ്റൊരാളുമായി വഴക്കിടുന്നതിനിടെ ബാഗിലുണ്ടായിരുന്ന ആസിഡ് ബോട്ടില്‍ കൈയിലെടുത്തു. കൈയില്‍ നിന്നും തട്ടിവീണ കുപ്പി നഴ്‌സിന്റെ ദേഹത്തേക്കാണ് മറിഞ്ഞത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം നഴ്‌സ് മരണത്തിന് കീഴടങ്ങി. കനത്ത പൊള്ളല്‍ മൂലം പിടിപെട്ട സെപ്റ്റിക്കെമിയ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കിയതോടെയാണ് മരണം. 

റാന്‍ഡിനെ കൊന്ന കൊലപാതകിയെ ഇവരുടെ കുടുംബം കോടതിയില്‍ നേരിട്ടു. തങ്ങളില്‍ നിന്നും തട്ടിയെടുത്ത പ്രിയപ്പെട്ടവളുടെ ജീവിതത്തിന് പകരമാകില്ല നിങ്ങള്‍ക്ക് ലഭിക്കുന്ന എത്ര വലിയ ശിക്ഷയെന്നുമാണ് സഹോദരിമാര്‍ കുറ്റവാളിയുടെ മുഖത്ത് നോക്കി പറഞ്ഞത്. ഈ സമയത്ത് ഇവരുടെ മുഖത്ത് നോക്കാന്‍ കഴിയാതെ തലകുനിച്ച് നില്‍പ്പായിരുന്നു വെബ്സ്റ്റര്‍. 




കൂടുതല്‍വാര്‍ത്തകള്‍.