CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 37 Seconds Ago
Breaking Now

മഹീന്ദ്ര വരുന്നു മറാസോയുമായി; പുതിയ എംപിവി സെപ്തംബറില്‍

മുംബൈ: ഒടുവില്‍ കോഡ് നാമം മഹീന്ദ്ര തിരുത്തി. തങ്ങളുടെ പുതിയ എംപിവിയ്ക്ക് ഇതുവരെ നല്‍കിയിരുന്ന യു321 എന്ന വാഹനത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറാസോ എന്നാണ് പുതിയ എംപിവിക്ക് മഹീന്ദ്ര നല്‍കിയിട്ടുള്ള നാമം. 

ഒ എന്ന അക്ഷരത്തില്‍ പേരുകള്‍ അവസാനിപ്പിക്കുന്ന രീതി ഇപ്പോഴും മഹീന്ദ്ര തുടരുകയാണ്. മഹീന്ദ്ര ടിയുവി 300 പ്ലസിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം വാഹനമാകും മറാസോയെന്നാണ് പ്രതീക്ഷ. 

മറാസോയ്ക്ക് മഹീന്ദ്ര പുതിയ പ്ലാറ്റ്‌ഫോമും നല്‍കുന്നു. ഇതുവഴി മറ്റ് വാഹനങ്ങള്‍ക്കില്ലാത്ത സ്ഥലസൗകര്യം ക്യാബിനില്‍ ലഭിക്കും. ഏഴ് സീറ്റ് വേര്‍ഷന് പുറമെ എട്ട് സീറ്റ് ബെഞ്ച് വേര്‍ഷനും വാഹനത്തിന് ഒരുക്കും.  ടോപ്പ് വേരിയന്റില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, റൂഫില്‍ എസി സിസ്റ്റം എന്നിവയും ഉണ്ടാകുമെന്നാണ് വിവരം. 

പുതിയ എഞ്ചിനാണ് മഹീന്ദ്ര മറാസോയില്‍ ഉപയോഗിക്കുക. ഡീസല്‍ എഞ്ചിന്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ എത്തുക. മാരുതി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ ക്രസ്റ്റ് എന്നിവയ്ക്ക് മധ്യത്തില്‍ നിലയുറപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന് 10 ലക്ഷം മുതല്‍ 15 ലക്ഷം വരെയാകും വിലയെന്നും വിപണി വിദഗ്ധര്‍ കരുതുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.