CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 39 Minutes 54 Seconds Ago
Breaking Now

എന്തിരന്‍ 2.0 മാറ്റിവച്ച് ഇനി എന്ന് റിലീസ് ചെയ്യാനാണ് ; ചോദ്യം വില്ലന്റെത്

സംവിധായകന്‍ ശങ്കര്‍ സിനിമയില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരാണ് പെട്ടെന്നുള്ള പരിപാടി സംഘടിപ്പിച്ച് ഞെട്ടിച്ചത്. രജനികാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്‌സണ്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന 2.0 ആണ് ശങ്കറിന്റെ അടുത്ത ചിത്രം.

എന്നാല്‍ ടെക്‌നിക്കല്‍ പ്രശ്‌നങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് പലകുറി ഇതിനകം മാറ്റിവെച്ച് കഴിഞ്ഞു. ഒടുവില്‍ നവംബര്‍ 29ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം കൈകാര്യം ചെയ്യുന്ന അക്ഷയ് കുമാറും ഈ മാറ്റിവെയ്ക്കലിനെ ചോദ്യം ചെയ്തു.

ഒരു വര്‍ഷം മുന്‍പ് ഷൂട്ട് പൂര്‍ത്തിയാക്കിയിട്ടും റിലീസ് ഇത്രയധികം നീളുന്നത് വിചിത്രമാണ്. ശരിക്കും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോയെന്ന് ആരാധകര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഞാനും കാത്തിരിപ്പിലാണ്. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

വളരെ പ്രധാനവും സുന്ദരവുമായ ചിത്രമാണ് 2.0. ഇപ്പോഴും ചിത്രം പൂര്‍ണ്ണമായി കണ്ടിട്ടില്ല. ആഗസ്റ്റ് 15ന് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്നാണ് അഭ്യൂഹങ്ങള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.