CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 9 Minutes 17 Seconds Ago
Breaking Now

12 മഹാന്‍മാരായ കഥാപാത്രങ്ങളെ അഭിനയിക്കാന്‍ ഒരുങ്ങുന്നു ഈ നടന്‍

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും 12 മഹാന്‍മാരായ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഒരുങ്ങുകയാണ് സുശാന്ത് സിംഗ് രാജ്പുത്ത്. ചാണക്യന്‍ മുതല്‍ കവി രബീന്ദ്രനാഥ് ടാഗോറും, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമും വരെ ഈ കൂട്ടത്തില്‍ പെടും.

ജീവിതകഥ പറയുന്ന സീരിസിലാണ് സുശാന്ത് ഈ സാഹസത്തിന് ഇറങ്ങുന്നത്. പദ്ധതിക്ക് ഇതുവരെ പേര് ഇട്ടിട്ടില്ല. 2000 വര്‍ഷക്കാലത്തെ ഇന്ത്യന്‍ മഹാന്‍മാരുടെ ജീവിതമാണ് സീരീസായി അവതരിപ്പിക്കുക. 540 ബിസി മുതല്‍ 2015 എഡി വരെയുള്ള കാലഘട്ടമാണ് പ്രമേയം.

സീസണ്‍ ഒന്നില്‍ 12 മഹാന്‍മാരുടെ ജീവിതകഥകളാണ് ഉള്‍പ്പെടുത്തുക. സുശാന്തിനൊപ്പം ഇദ്ദേഹത്തിന്റെ തന്നെ ഇന്‍സായി എന്ന ബിസിനസ്സ് ഗ്രൂപ്പും പദ്ധതിയില്‍ സഹകരിക്കുന്നു. ഇന്ത്യക്കും ലോകത്തിനും വലിയ സംഭാവനകള്‍ നല്‍കിയ 12 മഹാന്‍മാരെയാണ് സീരീൂസില്‍ അവതരിപ്പിക്കുക.

ജീവിതകഥ അവതരിപ്പിച്ച് സുശാന്തിന് മുന്‍പരിചയവുമുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമ ആയപ്പോഴും സുശാന്താണ് പ്രധാന കഥാപാത്രമായത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.