CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 22 Minutes 24 Seconds Ago
Breaking Now

അഭിഷേകാഗ്നി ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ആഗസ്ത് 28 മുതല്‍

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ആഗസ്ത് 28ാം തിയതി മുതല്‍ 31ാം തിയതി വരെ ഹണ്ടിഗ്ടണ്‍ കത്തോലിക ധ്യാന കേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

17 വയസ്സു മുതല്‍ അവിവാഹിതരായ യുവ ജനങ്ങളെ പ്രത്യേകിച്ച് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുവാന്‍ ഒരുങ്ങുന്നവരും അവധിയിലായിരിക്കുന്നവരേയും പ്രത്യേകം സ്വാഗതം ചെയ്യുന്നു. ജീവിക്കുന്ന സാഹചര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനം മൂലം ആത്മീയ ജീവിതത്തില്‍ നേരിടുന്ന സംശയങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വിശുദ്ധ ബൈബിളിന്റെയും കത്തോലിക പ്രബോധന ഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ സഹായിക്കുന്ന ശുശ്രൂഷയിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു.

എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും ദൈവസ്തുതി ആരാധനയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും  സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ദൈവാനുഭവ സാക്ഷ്യങ്ങളും വിവിധ തരം വര്‍ക്ക് ഷോപ്പുകളും ഉണ്ടായിരിക്കും.

രജിസ്‌ട്രേഷന് വേണ്ടി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

www.sehionuk.org/register

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ജോയ്‌സന്‍ ; 07492086473

ധ്യാന കേന്ദ്രത്തിന്റെ അഡ്രസ്

CLARET CENTRE

BUCKDEN TOWERS

ST NEOT,CAMBRIDGE PE19 5TA




കൂടുതല്‍വാര്‍ത്തകള്‍.