CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 23 Minutes 40 Seconds Ago
Breaking Now

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലീഷ് കാണികളുടെ കൂവല്‍ തിരിച്ചടിച്ചു; വിരാട് കോലിയുടെ ബാറ്റില്‍ പിറന്നത് മനോഹരമായ മറുപടി

നാല് വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ മികച്ച സ്‌കോര്‍ നേടിയില്ലെന്ന നാണക്കേടിന്റെ ഭാരവുമായാണ് വിരാട് ക്രീസിലെത്തിയത്

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലേക്ക് എത്തുമ്പോള്‍ വരവേറ്റത് കൈയടികളായിരുന്നില്ല, പകരം കൂവലായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനെ അനുകരിച്ച് മൈക്ക് ഡ്രോപ് ആഘോഷം നടത്തിയ കോലി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോഴാണ് കാണികളുടെ കൂവല്‍ അകമ്പടിയായി എത്തിയത്.

ഏകദിനത്തില്‍ സെഞ്ചുറി തികച്ചപ്പോഴായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന് മുന്നില്‍ ബാറ്റ് താഴെയിട്ട് റൂട്ട് ആഘോഷിച്ചത്. ഇന്നലെ ടെസ്റ്റില്‍ റൂട്ടിനെ നേരിട്ടുള്ള ത്രോയില്‍ പുറത്താക്കിയപ്പോള്‍ ഇതേ ആഘോഷം നടത്തി കോലി തിരിച്ചടിച്ചു. റൂട്ട് പുറത്തായതോടെ ആതിഥേയര്‍ 287 റണ്ണില്‍ പിടഞ്ഞുവീണു.

നാല് വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ മികച്ച സ്‌കോര്‍ നേടിയില്ലെന്ന നാണക്കേടിന്റെ ഭാരവുമായാണ് വിരാട് ക്രീസിലെത്തിയത്. 14ാം ഓവറില്‍ രണ്ടാം വിക്കറ്റ് വീണപ്പോഴാണ് ക്യാപ്റ്റന്‍ ഇറങ്ങിയത്. ഇംഗ്ലീഷ് കാണികള്‍ കൂവിയാണ് വരവേറ്റതെങ്കിലും ക്ഷമയോടെ നില്‍ക്കാനായി വിരാടിന്റെ തീരുമാനം.

മറുവശത്ത് പങ്കാളികള്‍ ഓരോരുത്തരായി മടങ്ങുമ്പോഴും കോലി സാഹസത്തിന് മുതിര്‍ന്നില്ല. അവസരം കിട്ടുമ്പോള്‍ മാത്രം റണ്‍ എടുത്ത് നിന്നതിന് ഫലവും കിട്ടി. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ നാലാം സെഞ്ചുറി, ക്യാപ്റ്റനായി ഈ നേട്ടം കുറിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം.

22 ഫോറും ഒരു സിക്‌സുമായി 149 റണ്‍ കുറിച്ച് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന വിക്കറ്റായി കോലി തലയുയര്‍ത്തി മടങ്ങുമ്പോള്‍ ഇംഗ്ലീഷ് കാണികള്‍ക്ക് കൈയടിക്കാതെ മറ്റ് വഴിയുണ്ടായിരുന്നില്ല.




കൂടുതല്‍വാര്‍ത്തകള്‍.