CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 55 Seconds Ago
Breaking Now

മരണത്തിന് വിട്ടുകൊടുക്കാതെ രണ്ട് മക്കളെ അമ്മ നാലാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞു; അയല്‍ക്കാര്‍ കുട്ടികളെ ബെഡ്ഷീറ്റ് ഉപയോഗിച്ച് ക്യാച്ച് ചെയ്ത് രക്ഷിച്ചു; അമ്മ തീയില്‍ വെന്ത്മരിച്ചു

കുട്ടികളെ പിടിച്ചെടുത്ത അയല്‍ക്കാര്‍ അമ്മയോടും ചാടാന്‍ ആവശ്യപ്പെടുന്നുണ്ട്

മക്കളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് വേണമെങ്കില്‍ മരണത്തെ ഒരുമിച്ച് സ്വീകരിക്കാമായിരുന്ന നിമിഷം. ഭയന്ന് പോകുമ്പോള്‍ എങ്ങിനെ രക്ഷപ്പെടുമെന്ന് ചിന്തിക്കാന്‍ കഴിയാതെ പലരും കീഴടങ്ങിപ്പോകും. പക്ഷെ ആ അമ്മയ്ക്ക് ഒരു കാര്യം മാത്രം ഉറപ്പായിരുന്നു. താന്‍ മരിച്ചാലും മക്കള്‍ രക്ഷപ്പെടണം. അതിന് വേണ്ടി തീപടര്‍ന്ന നാലാം നിലയില്‍ നിന്നും രണ്ട് മക്കളെ താഴേക്ക് എറിയുകയായിരുന്നു.

ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടിയും, മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞുമാണ് അപകടത്തില്‍ തീപിടുത്തത്തില്‍ നിന്നും അമ്മയുടെ ധൈര്യത്തില്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഫ് ളാറ്റിനുള്ളില്‍ കുടുങ്ങിയ സ്ത്രീ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. ജനലിലൂടെ താഴേക്ക് എറിഞ്ഞ കുട്ടികളെ അയല്‍ക്കാര്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് ക്യാച്ച് ചെയ്യുകയായിരുന്നു.

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. നാലാം നിലയില്‍ തീ പൊട്ടിപ്പുറപ്പെട്ടതോടെ അമ്മയും മക്കളും ഇവിടെ കുടുങ്ങുകയായിരുന്നു. കുട്ടികളെ പിടിക്കാനുള്ള ബെഡ്ഷീറ്റും അമ്മ താഴേക്ക് എറിഞ്ഞ് നല്‍കിയതാണെന്ന് വീഡിയോ തെളിയിക്കുന്നു. കുട്ടികളെ പിടിച്ചെടുത്ത അയല്‍ക്കാര്‍ അമ്മയോടും ചാടാന്‍ ആവശ്യപ്പെടുന്നുണ്ട്.

പക്ഷെ തീയില്‍ നിന്നുമുള്ള പുകയേറ്റ് ഇവര്‍ ബോധരഹിതയായി വീണു. അഗ്നിശമന വിഭാഗമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.




കൂടുതല്‍വാര്‍ത്തകള്‍.