CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 30 Seconds Ago
Breaking Now

ഇംഗ്ലണ്ടിന്റെ പടയോട്ടത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ഇന്ത്യ മടങ്ങി; എഡ്ജ്ബാസ്റ്റണില്‍ കോലിയുടെ ചെറുത്തുനില്‍പ്പ് പാഴായി; റൂട്ട് ചിരിച്ചു

ബാറ്റ് കൊണ്ട് കസറിയില്ലെങ്കിലും ഞങ്ങള്‍ പന്ത് കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് സ്റ്റോക്‌സ് വ്യക്തമാക്കിയത്

ഒടുവില്‍ ആശങ്കപ്പെട്ടത് സംഭവിച്ചു. നാലാം ദിനത്തില്‍ 84 റണ്‍ തികയ്ക്കാന്‍ കഴിയാതെ ഇന്ത്യന്‍ പട കൂടാരം കയറി. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ എഡ്ജ്ബാസ്റ്റണ്‍ ഇംഗ്ലണ്ടിന് എഴുതിനല്‍കി ഇന്ത്യ കീഴടങ്ങി. 1-0ന് ഇംഗ്ലണ്ട് മുന്നിലുമായി.

നാലാം ദിനം മത്സരം പുനരാരംഭിക്കുമ്പോള്‍ ആതിഥേയര്‍ക്ക് വിജയിക്കാന്‍ 84 റണ്‍. ജെയിംസ് ആന്‍ഡേഴ്‌സണ്‍ മുരളി കാര്‍ത്തിക്കിനെ വീഴ്ത്തി ദിവസത്തിന് ശുഭകരമായ തുടക്കം നല്‍കി. പിന്നീട് ബെന്‍ സ്റ്റോക്‌സിന്റെ അവസരമായിരുന്നു. അപകടകാരിയായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റോക്‌സാണ് ഇന്ത്യയുടെ ചെറുത്ത്‌നില്‍പ്പ് അവസാനിപ്പിച്ചത്.

51 റണ്ണില്‍ നിന്ന വിരാടിനെ പുറത്തെത്തിച്ചത് സ്റ്റോക്‌സാണ്. പിന്നാലെ ആദില്‍ റാഷിദ് ഇഷാന്ത് ശര്‍മ്മയെ വീഴ്ത്തി കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമാക്കി. ഒടുവില്‍ ഹര്‍ദിക് പാണ്ഡ്യയെ കൂടി വീഴ്ത്തി സ്റ്റോക്‌സ് തന്റെ മൂന്നാം വിക്കറ്റ് നേടുമ്പോള്‍ ഇംഗ്ലണ്ട് ആഘോഷം തുടങ്ങി.

ജോ റൂട്ടിന്റെ തന്ത്രങ്ങള്‍ വിജയിച്ച മത്സരം കൂടിയായിരുന്നു ഇത്. സ്‌റ്റോക്‌സിനെയും, റാഷിദിനെയും സുപ്രധാന നിമിഷങ്ങളില്‍ ഇറക്കി വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍ അരങ്ങേറുമ്പോള്‍ സ്‌റ്റോക്‌സ് ഉണ്ടാകില്ലെന്ന് ആശ്വസിക്കാം. പാണ്ഡ്യ ചെറുത്ത് നില്‍പ്പ് നടത്തവെയാണ് അലിസ്റ്റര്‍ കുക്കിന്റെ കൈകളില്‍ അവസാനിച്ചത്.

ബാറ്റ് കൊണ്ട് കസറിയില്ലെങ്കിലും ഞങ്ങള്‍ പന്ത് കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് സ്റ്റോക്‌സ് വ്യക്തമാക്കിയത്. സാം കുരാണ്‍ നടത്തിയ പ്രകടനമാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.