CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 53 Seconds Ago
Breaking Now

ഈ മകനെക്കുറിച്ച് ലോകത്തില്‍ മറ്റൊരാളും ഇങ്ങനെ പറയില്ല; ഒസാമ ബിന്‍ ലാദന്‍ നല്ല കുട്ടിയായിരുന്നെന്ന് സ്വന്തം അമ്മ; പക്ഷെ അവനെ ചിലര്‍ ചീത്തയാക്കി

ബിന്‍ ലാദന്റെ മകന്‍ ഹംസ പിതാവിന്റെ കൊലയ്ക്ക് മറുപടി ചോദിക്കാന്‍ നടക്കുകയാണെന്ന് കുടുംബം

ഒസാമ ബിന്‍ ലാദന്‍, പേര് കേട്ടാല്‍ തന്നെ ആളുകള്‍ ഒന്ന് നടുങ്ങും. ആളെ കൊന്ന് കടലില്‍ എറിഞ്ഞെങ്കിലും ഭീകരതയുടെ ആള്‍രൂപമായി ഇന്നും ലോകത്തിന്റെ മനസ്സില്‍ ലാദന്‍ തുടരുന്നു. എന്നാല്‍ തന്റെ മകന്‍ ഒരു നല്ല കുട്ടിയായിരുന്നുവെന്നാണ് കൊടുംഭീകരന്റെ അമ്മ പറയുന്നത്.

ഇതാദ്യമായാണ് ഒസാമ ബിന്‍ ലാദന്റെ അമ്മ മനസ്സ് തുറക്കുന്നത്. സെപ്റ്റംബര്‍ 11 അക്രമങ്ങളുടെ സൂത്രധാരനായ ലാദനെ അമേരിക്ക പാകിസ്ഥാനില്‍ വെച്ച് അവസാനിപ്പിച്ചു. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് അമ്മ ആലിയ ഘാനെം ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.

സൗദി അറേബ്യയിലെ വീട്ടില്‍ ഇരുന്നാണ് ആലിയ മകനെക്കുറിച്ച് സംസാരിച്ചത്. രാജ്യത്തെ ഏറ്റവും ശക്തമായ കുടുംബങ്ങളില്‍ ഒന്നാണ് ഇവരുടേത്. ലാദന്‍ ഒരു ജിഹാദിയായി മാറുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്ന് ആലിയ വ്യക്തമാക്കി. പക്ഷെ ആ വഴിയിലേക്ക് തിരിഞ്ഞതില്‍ താന്‍ ഏറെ വിഷമിക്കുകയും ചെയ്തു.

ബിന്‍ ലാദന്റെ മകന്‍ ഹംസ പിതാവിന്റെ കൊലയ്ക്ക് മറുപടി ചോദിക്കാന്‍ നടക്കുകയാണെന്ന് കുടുംബം വെളിപ്പെടുത്തി. 29കാരനായ ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിതാവിന്റെ പാത പിന്തുടരരുതെന്ന് ഹംസയോട് അഭ്യര്‍ത്ഥിച്ചതായി അമ്മാവന്‍ ഹസ്സന്‍ വ്യക്തമാക്കി.

20കളില്‍ ചില പ്രത്യേക താല്‍പര്യമുള്ളവരെ കണ്ടുമുട്ടുന്നത് വരെ മകന്‍ നല്ലവനായിരുന്നെന്ന് അമ്മ പറയുന്നു. പക്ഷെ അവര്‍ ലാദനെ ബ്രെയിന്‍ വാഷ് ചെയ്തു. ജിദ്ദയിലെ കിംഗ് അബ്ദുളസീസ് യൂണിവേഴ്‌സിറ്റിയിലാണ് ലാദനിലെ ഭീകരന്‍ പിറക്കുന്നത്. സെപ്റ്റംബര്‍ 11 അക്രമം നടന്നപ്പോള്‍ തന്നെ അതിന് പിന്നില്‍ ലാദനാണെന്ന് കുടുംബം ഉറപ്പിച്ചിരുന്നതായി അര്‍ദ്ധസഹോദരന്‍ വ്യക്തമാക്കി.

കുടുംബത്തിലെ എല്ലാവരും ഇപ്പോള്‍ ലാദന്റെ ചെയ്തികളില്‍ നാണക്കേട് അനുഭവിക്കുകയാണെന്നും ഇവര്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.