CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 19 Minutes 6 Seconds Ago
Breaking Now

പൊളിഞ്ഞ് പാളീസായെങ്കിലും മല്ല്യയ്ക്കും ഇല്ലേ മോഹങ്ങള്‍; ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന് വിജയ് മല്ല്യയെയും പേടിക്കണം!

വിവാദങ്ങള്‍ ഭയന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതിനുള്ള അവസരം നിഷേധിച്ചു

ലോണടയ്ക്കാതെ ഒളിച്ചോടിയ മദ്യരാജാവ് വിജയ് മല്ല്യക്ക് ഒരു മോഹം. ഇംഗ്ലണ്ടില്‍ പര്യടനത്തിലുള്ള വിരാട് കോലിയെയും, സംഘത്തെയും നേരില്‍ കാണണമെന്നാണ് വിജയ് മല്ല്യയുടെ ആഗ്രഹം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയ് മല്ല്യയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ കൂടിയാണ് കോലി. അതുകൊണ്ട് തന്നെ താരവുമായി അടുത്ത ബന്ധവുമുണ്ട്. ഇംഗ്ലണ്ടില്‍ വെച്ച് കാണാന്‍ കഴിയുമോയെന്ന് മല്ല്യ കോലിയോട് അന്വേഷിച്ചിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ ഭയന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതിനുള്ള അവസരം നിഷേധിച്ചു. കിംഗ്ഫിഷന്‍ എയര്‍ലൈന്‍സ് മുന്‍ മേധാവിയായ ഈ 62കാരന്‍ ഇപ്പോള്‍ നാടുകടത്തല്‍ കേസില്‍ ജാമ്യത്തിലാണ്. ഇന്ത്യയിലെ വഞ്ചനാ കേസുകളിലും, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ നാടുകടത്തണമെന്ന ആവശ്യത്തിനെതിരെ ലണ്ടന്‍ കോടതിയിലാണ് കേസ് നടക്കുന്നത്.

അതേസമയം മല്ല്യയുമായി രൂപസാദൃശ്യമുള്ള വ്യക്തിയ്‌ക്കൊപ്പം കോലി നില്‍ക്കുന്ന ഫോട്ടോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പങ്കുവെച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ സംഘടിപ്പിച്ച ചാരിറ്റി പരിപാടിയില്‍ മല്ല്യ എത്തിയത് വിവാദമായികുന്നു. ഇതോടെ ഇന്ത്യന്‍ സഹതാരങ്ങള്‍ പരിപാടി പൂര്‍ത്തിയാക്കും മുന്‍പ് ഇറങ്ങിപ്പോന്നു.




കൂടുതല്‍വാര്‍ത്തകള്‍.