CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 56 Seconds Ago
Breaking Now

ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഭാര്യ ഹാക്കറെ നിയോഗിച്ചു ; കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി ബാങ്ക് ഉദ്യോഗസ്ഥനായ ഹാക്കര്‍ പിടിയിലായി ; സംഭവം കൊച്ചിയില്‍

അദ്വൈത് ഐടി വിദഗ്ധനായ സുഹൃത്തിനെ കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് സ്‌പൈ ആപ്പ് ശ്രദ്ധയില്‍പ്പെട്ടത്

കൊച്ചി ; യുവാവിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയയാളെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എളമക്കര സ്വദേശിയായ അദ്വൈത് എന്നയാളുടെ ഫോണാണ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് അജിത്ത് ചോര്‍ത്തിയത്. താന്‍ പോകുന്ന സ്ഥലമെല്ലാം ഭാര്യ ശ്രുതി മനസിലാക്കുന്നതില്‍ സംശയം തോന്നിയ അദ്വൈത് ഐടി വിദഗ്ധനായ സുഹൃത്തിനെ കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് സ്‌പൈ ആപ്പ് ശ്രദ്ധയില്‍പ്പെട്ടത്.

ഫോണില്‍ ഹൈഡ് ചെയ്ത നിലയിലായിരുന്നു ആപ്ലിക്കേഷന്‍. അദ്വൈതിന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയിട്ടുണ്ട്.

ഗള്‍ഫിലിയാരുന്ന അദ്വൈത് നാട്ടിലേക്ക് അയച്ച പണത്തെ ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു. കുറച്ചു ദിവസം മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ന്നാണ് അദ്വൈത് പരാതി നല്‍കിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അദ്വൈതിന്റെ ഫോണിലുണ്ടായിരുന്ന ആപ്പ് ഉപയോഗിച്ച് തന്നെ ഹാക്കറുടെ വിവരങ്ങള്‍ മസിലാക്കിയാണ് പ്രതിയിലേക്ക് എത്തിയത്.

ഉടമ അറിയാതെ ക്യാമറ ഉള്‍പ്പെടെ ഓണ്‍ ചെയ്യാനാകുന്ന ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തത് ഇയാളുടെ ഭാര്യ തന്നെയാണ്. അദ്വൈതിന്റെ ഭാര്യ ശ്രുതിയും പ്രതിയായ അജിത്തും അമ്പലപ്പുഴ സ്വദേശികളാമ്. പ്രതിയ്‌ക്കെതിരെ ഐടി ആക്ട് 66 എ പ്രകാരം കേസെടുത്തു.കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് പോലീസ് .




കൂടുതല്‍വാര്‍ത്തകള്‍.