CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 6 Minutes 6 Seconds Ago
Breaking Now

സിഖ് വിഘടനവാദികളുടെ പരിപാടി ലണ്ടനില്‍ ; തടയണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യുകെ

' സിഖ് ഫോര്‍ ജസ്റ്റിസ്' എന്ന സംഘടന ട്രഫാര്‍ഗര്‍ സ്‌ക്വയറില്‍ ' ലണ്ടന്‍ പ്രഖ്യാപനം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി നടയണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചത്.

സിഖ് വിഘടന വാദികള്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്ന പരിപാടി വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യുകെ. ഈ മാസം 12 ന് യുഎസ് കേന്ദ്രമാക്കിയുള്ള ' സിഖ് ഫോര്‍  ജസ്റ്റിസ്' എന്ന സംഘടന ട്രഫാര്‍ഗര്‍ സ്‌ക്വയറില്‍ ' ലണ്ടന്‍ പ്രഖ്യാപനം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി നടയണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചത്.

പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഹിത പരിശോധനയെന്നാണ് വിഘടന വാദികള്‍ പരിപാടിയെ വിശേഷിപ്പിക്കുന്നത്. പരിപാടിയ്ക്ക് കശ്മീരികളുടെ പിന്തുണയുള്ളതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ ഹൈക്കമ്മീഷണറും യുകെ സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ തെരേസ മേയുടെ കീഴിലുള്ള സര്‍ക്കാര്‍ ഇതു നിരസിക്കുകയായിരുന്നു.

വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് യുകെയില്‍ ആളുകള്‍ക്കു സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ടെന്നു യുകെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാല്‍ ഭീതി സൃഷ്ടിക്കാന്‍ ഒരു സംഘടനകളേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പരിപാടിക്ക് ബദലായി മറ്റൊരു പരിപാടിയും ചിലര്‍ സംഘടിപ്പിക്കുന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിഖ് മനുഷ്യാവകാശ സംഘടനയും പരിപാടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 1984 മുതലുള്ള സിഖ് പോരാട്ടത്തില്‍ തുറന്ന ചര്‍ച്ചയാണ് ഇനി ആവശ്യമെന്ന് അവര്‍ പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.