CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 44 Seconds Ago
Breaking Now

കത്രികയെ ചൊല്ലി സഹപാഠികള്‍ക്കിടയിലെ തര്‍ക്കം ; 16 കാരന്‍ കുത്തേറ്റ് മരിച്ചു

സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുമ്പള ; കത്രികയെ ചൊല്ലി സഹപാഠികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 16 കാരന്‍ കുത്തേറ്റഅ മരിച്ചു. ബന്തിയോട് അടുക്കത്ത്‌കോട്ട റോഡിലെ യൂസഫിന്റെയും ഹലീമയുടേയും മകന്‍ മുഹമ്മദ് മിദ്‌ലാജാണ് മരിച്ചത്. സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മുട്ടം മഖ്ഭൂമിയയില്‍ നാടിനെ നടുക്കുന്ന സംഭവം നടന്നത്. കുട്ടികള്‍ താമസിച്ച് മത പഠനം നടത്തുന്ന സ്ഥാപനമാണ് മുട്ടം മഖ്ഭൂമിയ. ഇവിടത്തെ സാഹിത്യ സമാജം സെക്രട്ടറി കൂടിയാണ് മരിച്ച മിദ്‌ലാജ്.

മദ്രസയിലെ സാഹിത്യ സമാജവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി കടലാസ് മുറിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടയില്‍ മിദ്‌ലാജ് സഹപാഠിയോട് കത്രിക ചോദിച്ചു. കൊടുക്കാത്തതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പ്രകോപിതനായ സഹപാഠി കത്രിക കൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്ന മുറി പോലീസ് സീല്‍ ചെയ്തു. സഹോദരങ്ങള്‍, മുഫീദ, മിസ്രിയ

 




കൂടുതല്‍വാര്‍ത്തകള്‍.