CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 51 Seconds Ago
Breaking Now

കുട്ടിയെ പുഴയ്ക്ക് അരികില്‍ നിര്‍ത്തി മാതാപിതാക്കള്‍ സെല്‍ഫിയെടുക്കാന്‍ പോയി ; മൂന്നു വയസ്സുള്ള മകള്‍ മുങ്ങി മരിച്ചു

ദമ്പതികള്‍ മക്കളെ തനിച്ചു നിര്‍ത്തി ഗാര്‍ഡന്റെ മറ്റൊരു ഭാഗത്തെയ്ക്ക് പോയി. തിരികെ വന്നപ്പോള്‍ കുട്ടിയെ കാണുന്നില്ലെന്ന് മനസിലായി

സെല്‍ഫി ഒരു വില്ലനാകുകയാണ്. ചിലപ്പോഴൊക്കെ അപകട സെല്‍ഫി ജീവനെടുക്കുന്നു. ചിലപ്പോള്‍ സെല്‍ഫി ഭ്രമം കൊണ്ടുള്ള അശ്രദ്ധ മറ്റുള്ളവരുടെ മരണത്തിന് കാരണമാകുന്നു. മാതാപിതാക്കളുടെ സെല്‍ഫി മൂന്നു വയസ്സുകാരിയുടെ ജീവനെടുത്തു. സൂറത്തിലെ അല്‍ത്താന്‍ ഗാര്‍ഡനിലെ പുഴയില്‍ മുങ്ങിയാണ് കുഞ്ഞ് മരിച്ചത്. അവധി ദിവസം രണ്ടു മക്കള്‍ക്കൊപ്പമാണ് ദമ്പതികള്‍ ഗാര്‍ഡനിലെത്തിയത്. ഇതിനിടെ സെല്‍ഫിയെടുക്കാന്‍ ദമ്പതികള്‍ മക്കളെ തനിച്ചു നിര്‍ത്തി ഗാര്‍ഡന്റെ മറ്റൊരു ഭാഗത്തെയ്ക്ക് പോയി. തിരികെ വന്നപ്പോള്‍ കുട്ടിയെ കാണുന്നില്ലെന്ന് മനസിലായി. പുഴയില്‍ വീണതാകാമെന്നും തിരച്ചില്‍ നടത്താമെന്നും അധികൃതര്‍ പറഞ്ഞ്‌പോള്‍ ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന നിലപാടിലായിരുന്നു മാതാപിതാക്കള്‍. പക്ഷെ അധികൃതര്‍ ഇടന്‍ നടത്തിയ തിരച്ചിലില്‍ പുഴയില്‍ നിന്ന് കുട്ടിയുടെ ചെരിപ്പ് കണ്ടെത്തി.

പിന്നീട് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ ആസമയം സെല്‍ഫിയെടുക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. കുട്ടികള്‍ കളിക്കുകയായിരുന്നുവെന്നാണ് വിചാരിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.