Breaking Now

ലാദന്റെ മകന്‍ വിവാഹതിനായി; വധു സെപ്തംബര്‍ 11 അക്രമണത്തിലെ ഹൈജാക്കറുടെ മകള്‍

ലാദന്റെ അര്‍ദ്ധസഹോദരന്‍മാര്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ലണ്ടന്‍: ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ സെപ്തംബര്‍ 11 ഭീകരാക്രമണത്തിലെ ഹൈജാക്കറുടെ മകളെ വിവാഹം ചെയ്തു. യുഎസില്‍ നടന്ന ഭീകരാക്രമണങ്ങളിലെ മുഖ്യ ഹൈജാക്കറായ മുഹമ്മദ് അത്തയുടെ മകളെയാണ് ഇയാള്‍ വിവാഹം ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി. 

ലാദന്റെ അര്‍ദ്ധസഹോദരന്‍മാര്‍ വാര്‍ത്ത സ്ഥിരീകരിച്ചു. മുഹമ്മദ് അത്തയുടെ മകളെ വിവാഹം കഴിച്ചതായി അറിയാന്‍ കഴിഞ്ഞു, ഹംസ അഫ്ഗാനിസ്ഥാനില്‍ എവിടെയോ ഉണ്ടെന്ന് മാത്രമാണ് അറിവ്, ഇവര്‍ പറഞ്ഞു. അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന സ്ഥാനം ഏറ്റെടുത്ത് പിതാവിന്റെ മരണത്തിന് പകരംവീട്ടാന്‍ നടക്കുകയാണ് ഹംസയെന്ന് ഇവര്‍ പറയുന്നു. 

2011 മെയ് രണ്ടിന് പാകിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സൈന്യം നടത്തിയ അക്രമണത്തില്‍ ലാദനെ വെടിവെച്ച് കൊന്നിരുന്നു. ലാദന്റെ മൂന്ന് ഭാര്യമാരില്‍ ഒരാളായ ഖൈരിയ സാബറില്‍ പിറന്ന മകനാണ് ഹംസ. യുഎസ്, യുകെ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നിവര്‍ക്കെതിരെ ഇയാള്‍ പലകുറി ഭീഷണികള്‍ മുഴക്കിയിരുന്നു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.