Breaking Now

നടിയെ ആക്രമിച്ച കേസ് സംഘടനാ പ്രശ്‌നമല്ലെന്ന് ടൊവിനോ

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിയുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. ചിന്തിച്ച് എടുക്കേണ്ട തീരുമാനമായിരുന്നു അതെന്നും താരം പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്‌നമല്ല. അതിനെ കുറ്റകൃത്യമായി കാണണം. കുറ്റം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റവാളിയാണെങ്കില്‍ ശിക്ഷക്കപ്പെടുകയും അല്ലെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുകയും വേണം. കോടതിയാണ് അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നും ടൊവിനോ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവം സംഘടനാ പ്രശ്‌നമായി ഊതിപ്പെരുപ്പിക്കുന്നത് മാധ്യമങ്ങളാണെന്നും ടൊവിനോ പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.