CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 57 Minutes 29 Seconds Ago
Breaking Now

മോഹന്‍ലാല്‍ ക്ഷോഭിച്ച് രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തെറ്റെന്ന് സംഘടന

അമ്മ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നുവെന്ന വാര്‍ത്ത വാസ്തവമല്ലെന്ന് അമ്മ. അമ്മയുടെ അംഗങ്ങള്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഫേസ്ബുക്കിലെ കുറിപ്പിലൂടെ ' അമ്മ' പ്രതികരിച്ചു

കുറിപ്പില്‍ പറയുന്നതിങ്ങനെ

ഇന്ന് രാവിലെ ഒരു ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമ്മയിലെ എല്ലാ അംഗങ്ങളുടെയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റിടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കാന്‍ ശ്രീ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചുവെന്നും അമ്മയില്‍ ചേരി തിരിവാണെന്നുമാണ് വാര്‍ത്ത വന്നിരിക്കുന്നത്.

അമ്മയുടെ അംഗങ്ങള്‍ ആരും തന്നെ ഇതില്‍ ആശങ്കപെടേണ്ടതില്ല. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക, മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പല പ്രവര്‍ത്തികളും അവര്‍ ചെയ്യുന്നു. അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനേേയയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹന്‍ലാലിനേയും അവര്‍ കടന്ന് ആക്രമിച്ചിരിക്കുകയാണ്.

അമ്മയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. പ്രസിഡന്റ് മോഹന്‍ലാലും സംഘടനയിലെ ഒരു എക്‌സിക്യൂട്ടിവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അവര്‍ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ട്. അമ്മയിലെ അംഗങ്ങള്‍ ആരും ആശങ്കപ്പെടേണ്ടതില്ല. അമ്മ കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.