CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 22 Minutes 43 Seconds Ago
Breaking Now

വിവാഹ ശേഷം അഭിനയിക്കുമോ ? ആലിയയുടെ മറുപടിയിങ്ങനെ

രണ്‍ബീറുമായി പ്രണയം സമ്മതിക്കാതെ സമ്മതിച്ചു തന്നുകഴിഞ്ഞു നടി ആലിയ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ഇന്‍സ്റ്റ്ഗ്രാമില്‍ ഒരു ആരാധകന്റെ ചോദ്യമെത്തി. വിവാഹ ശേഷം അഭിനയിക്കുമോയെന്ന്. വിവാഹ ശേഷം എന്റെ സ്റ്റാറ്റസിനൊഴികെ മറ്റൊന്നും മാറാന്‍ പോകുന്നില്ലെന്നായിരുന്നു ആലിയയുടെ മറുപടി. താന്‍ അഭിനയം തുടരുമെന്നും അഭിനയിക്കാന്‍ കഴിയുന്നിടത്തോളം കാലം അതിന് മാറ്റമുണ്ടാകില്ലെന്നും ആലിയ വിശദീകരിച്ചു. ഈ ചോദ്യത്തിന് നല്‍കിയ മറുപടി ആലിയ ഇന്‍സ്റ്റ്ഗ്രാം സ്റ്റാറ്റസുകളില്‍ ഒന്നാക്കി മാറ്റുകയും ചെയ്തു.

ആലിയയും രണ്‍ബീറും ഒന്നിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത് .സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇരുവരുടേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

 




കൂടുതല്‍വാര്‍ത്തകള്‍.