CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 13 Seconds Ago
Breaking Now

ശ്രികൃഷ്ണ ജയന്തി സിപിഎം ആഘോഷിക്കും ; ശോഭയാത്രയല്ല, ഘോഷയാത്ര നടത്തും ... മതേതര മഹോത്സവമായി !!

പാര്‍ട്ടി അണികളിലെ ചില മാറ്റങ്ങള്‍ തടയാന്‍ ആണ് തുടര്‍ച്ചയായി നാലാം വര്‍ഷവും ശ്രീകൃഷ്ണ ജയന്തി ദിവസം പാര്‍ട്ടി മതേതര മഹോത്സവം നടത്തുന്നത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ സ്വാഭാവികമായും അത് വിമര്‍ശനങ്ങള്‍ക്കിടയാക്കും. അതിനാല്‍ തന്നെ ബാല സംഘത്തിന്റെ നേതൃത്വത്തില്‍ ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ 2 വരെ നീളുന്ന മതേതര മഹോത്സവം നടത്തുകയാണ് പാര്‍ട്ടി. ശ്രീനാരായണ ഗുരു ജയന്തി മുതല്‍ ശ്രീകൃഷ്ണ ജയന്തി വരെ നീളുന്ന പരിപാടി. സമാപന ദിവസം ലോക്കല്‍ കമ്മറ്റി തലത്തില്‍ ശോഭയാത്രയല്ല മറിച്ച് ഘോഷയാത്ര നടത്തും.

പാര്‍ട്ടി അണികളിലെ ചില മാറ്റങ്ങള്‍ തടയാന്‍ ആണ് തുടര്‍ച്ചയായി നാലാം വര്‍ഷവും ശ്രീകൃഷ്ണ ജയന്തി ദിവസം പാര്‍ട്ടി മതേതര മഹോത്സവം നടത്തുന്നത്. 2015ല്‍ ബാലസംഘത്തിന്റെ ഓണാഘോഷ സമാപനമെന്ന പേരിലായിരുന്നു ശ്രീകൃഷ്ണജയന്തി യിലെ സിപിഎം ഘോഷയാത്രയുടെ തുടക്കം. ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായെന്ന പേരിലായിരുന്നു 2016ലെ ഘോഷയാത്ര. ചട്ടമ്പി സ്വാമി ജയന്തി ദിനത്തിലാണു ഘോഷയാത്രയെന്നായിരുന്നു സിപിഎം അറിയിപ്പ്. കാരണം ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പി സ്വാമി ജയന്തിയും ആ വര്‍ഷം ഒരേ ദിവസമായിരുന്നു. കഴിഞ്ഞ വര്‍ഷവും ശ്രീനാരായണ ഗുരു ജയന്തി മുതല്‍ ചട്ടമ്പി സ്വാമി ജയന്തി വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ സമാപനമെന്ന പേരിലാണു ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം ഘോഷയാത്ര നടത്തിയത്.

ശ്രീകൃഷ്ണജയന്തിക്കു ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും മക്കള്‍ പങ്കെടുക്കുന്നതു തടയാനാണ് ആ ദിവസം തന്നെ സിപിഎമ്മും ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ക്ഷേത്രങ്ങളില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടല്ല അതിന്റെ പേരില്‍ കുട്ടികളെ തെരുവിലിറക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നതായിരുന്നു പാര്‍ട്ടി നിലപാട്. ഏതായാലും പാര്‍ട്ടി തീരുമാനം ആ ദിവസം തന്നെ തങ്ങളുടെ കുട്ടികളെ നിരത്തിലിറക്കി മതേതരമായ സൗഹാര്‍ദ്ദപരമായ ഒരു ഘോഷയാത്ര സംഘടിപ്പിക്കണമെന്നാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.